Ultimate magazine theme for WordPress.

റെയില്‍വേയില്‍ 100 റൂട്ടുകളില്‍ 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കുന്നതിനായി 22500 കോടിയുടെ പദ്ധതി

ദില്ലി: റെയില്‍വേ മന്ത്രാലയവും നീതി ആയോഗും ചേര്‍ന്ന് റെയില്‍വേയില്‍ 100 റൂട്ടുകളില്‍ 150 സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനുള്ള 22500 കോടിയുടെ പദ്ധതി വരുന്നു. മുംബൈ സെന്‍ട്രല്‍ – ദില്ലി, ദില്ലി – പട്‌ന, അലഹബാദ് – പുണെ, ദാദര്‍ – വഡോദര തുടങ്ങിയ നൂറോളം റൂട്ടുകളില്‍ സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനാണ് പദ്ധതി.

ഹൗറാ – ചെന്നൈ, ഹൗറ – പട്‌ന, ഇന്‍ഡോര്‍ – ഒഖ്‌ല, ലക്‌നൗ – ജമ്മു താവി, ചെന്നൈ -ഒഖ്‌ല, ആനന്ത് വിഹാര്‍ – ഭഗല്‍പുര്‍, സെക്കന്ദ്രബാദ് – ഗുവാഹത്തി, ഹൗറ – ആനന്ത് വിഹാര്‍ എന്നീ റൂട്ടുകളിലും സ്വകാര്യ ട്രെയിനുകള്‍ ഓടിക്കാനാണ് കരുതുന്നത്. ഇതില്‍ 100 റൂട്ടുകള്‍ 10-12 ക്ലസ്റ്ററുകള്‍ ആയി തിരിച്ചിരിക്കുന്നു. സ്റ്റേഷനുകളില്‍ നിര്‍ത്തുന്ന സമയം, നിരക്ക്, കോച്ചുകള്‍ നിശ്ചയിക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ സ്വകാര്യ ട്രെയിന്‍ ഉടമകള്‍ക്ക് തീരുമാനം എടുക്കാവുന്നതാണ്.

തുടര്‍ന്ന് നൂതന സാങ്കേതിക വിദ്യയും ലോകോത്തര സേവനവും ലഭ്യമാക്കാന്‍ ഇതിലൂടെ സാധിക്കുമെന്നാണ് മന്ത്രാലയവും നീതി ആയോഗും വ്യക്തമാക്കുന്നത്. അതിനാല്‍ തത്പരകക്ഷികള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താനുള്ള ഡിസ്‌കഷന്‍ പേപ്പറാണ് ഇപ്പോള്‍ പുറത്തുവന്നത്.

Comments are closed.