മാതൃകമ്പനിയായ ഫ്ലിപ്കാർട്ടിൽ നിന്നും വേർപിരിയാനൊരുങ്ങി പ്രമുഖ ഡിജിറ്റൽ പേയ്മെന്റ് പ്ലാറ്റ്ഫോമായ ഫോൺപേ. 2020 ഡിസംബറിൽ തന്നെ ഇരുകമ്പനികളും ഉടമസ്ഥാവകാശം വേർപെടുത്തുന്നതിനെ കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു. രണ്ട് ബിസിനസുകൾക്കും പ്രത്യേക പാതകൾ സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് വേർപിരിയൽ നടപടി.
ഏകദേശം 400 ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഫ്ലിപ്കാർട്ടിനും, ഫോൺപേയ്ക്കും ഉള്ളത്. 2016- ലാണ് ഫ്ലിപ്കാർട്ട് ഗ്രൂപ്പ് ഫോൺപേ ഏറ്റെടുക്കുന്നത്. നിലവിൽ, രാജ്യത്തെ ടയർ 2, 3, 4 നഗരങ്ങളിലാണ് ഫോൺപേയുടെ സാന്നിധ്യം വ്യാപിച്ചുകിടക്കുന്നത്. വേർപിരിയൽ നടപടികൾ പൂർത്തീകരിക്കുന്നതോടെ, ഇൻഷുറൻസ്, വെൽത്ത് മാനേജ്മെന്റ്, ലെൻഡിംഗ് എന്നിവ പോലെയുള്ള ബിസിനസുകളിൽ നിക്ഷേപം നടത്താനാണ് പദ്ധതിയിടുന്നത്. രാജ്യത്ത് നാലിൽ ഒരു ഇന്ത്യക്കാരൻ ഫോൺപേ ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.