Ultimate magazine theme for WordPress.

ടെസ്​ല സ്ഥാപകന്‍ ഇലോണ്‍ മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത്​ 2,5,22,09,85,40,000 കോടി

വാഷിങ്​ടണ്‍: ടെസ്​ല സ്ഥാപകന്‍ ഇലോണ്‍ മസ്കിന്‍റെ അക്കൗണ്ടിലേക്ക്​ ഒരു ദിവസം ഒഴുകിയെത്തിയത്​ 2,5,22,09,85,40,000 കോടി.

ടെസ്​ല ഓഹരികളുടെ വില കുതിച്ചതോടെയാണ്​ മസ്കിന്​ വന്‍ നേട്ടമുണ്ടായത്​. മസ്കിന്‍റെ ആസ്തി ഒരു ദിവസം 33.8 ബില്യണ്‍ ഡോളറാണ്​ വര്‍ധിച്ചത്​. 304.2 ബില്യണ്‍ ഡോളറാണ്​ കഴിഞ്ഞ ദിവസത്തെ മസ്കിന്‍റെ ആസ്തി.

ടെസ്​ലയുടെ ഓഹരികള്‍ 13.5 ശതമാനമാണ്​ ഉയര്‍ന്നത്​. 1199.78 ഡോളറാണ്​ ടെസ്​ല ​ഓഹരികളുടെ മൂല്യം. ടെസ്​ല വാഹനങ്ങളുടെ വില്‍പന വര്‍ധിച്ചത്​ കമ്ബനിക്ക്​ ഓഹരി വിപണിയില്‍ ഗുണകരമായി.

ടെസ്​ലയില്‍ 18 ശതമാനം ഓഹരികളാണ്​ മസ്കിനുള്ളത്​. ഇത്​ 10 ശതമാനമാക്കി കുറക്കുമെന്ന്​ മസ്ക്​ അറിയിച്ചിരുന്നു. ഇതുകൂടാതെ ടെസ്​ലയുടെ കീഴില്‍ വരുന്ന സ്​പേസ്​ എക്സ്​ പോലുള്ള കമ്ബനികളിലും ഇലോണ്‍ മസ്കിന്​ ഓഹരി പങ്കാളിത്തമുണ്ട്​.

Leave A Reply

Your email address will not be published.