Ultimate magazine theme for WordPress.

സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വർധനവ്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ർ​ണ വി​ലയിൽ വർധനവ്. കഴിഞ്ഞ നാല് ദിവസമായി മാറ്റമില്ലാതെ തുടരുന്ന സ്വര്‍ണ്ണവില ഇന്ന് പ​വ​ന് 160 രൂ​പ​യും ഗ്രാമിന് 20 രൂപയും കൂടി. ഇ​തോ​ടെ പ​വ​ന് 35,960 രൂ​പ​യും ഗ്രാ​മി​ന് 4,495 രൂ​പ​യു​മാ​യി. ഡി​സം​ബ​ർ മാ​സ​ത്തി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്.

ര​ണ്ടു വ്യാ​പാ​ര ദി​ന​ങ്ങ​ൾ​ക്ക് ശേ​ഷ​മാ​ണ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ൽ സ്വ​ർ​ണ വി​ല ഉ​യ​ർ​ന്ന​ത്. ശ​നി​യാ​ഴ്ച പ​വ​ന് 240 രൂ​പ​യു​ടെ വ​ർ​ധ​ന​വ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

കഴിഞ്ഞ നാല് ദിവസമായി സ്വര്‍ണവില 4475 രൂപ എന്ന നിലയിലായിരുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണ്ണവിലയില്‍ 450 രൂപയോളം വ്യത്യാസമുണ്ടായി. നവംബര്‍ 25 ന് 4470 രൂപയായിരുന്നു സ്വര്‍ണ വില. നവംബര്‍ 27 ന് 4505 രൂപയായി ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണ്ണവില വര്‍ധിച്ചു.

Leave A Reply

Your email address will not be published.