Ultimate magazine theme for WordPress.

തന്റെ വര്‍ഷങ്ങളുടെ സമ്ബാദ്യമായിട്ടായിരിക്കും ഒരു വ്യക്തി നിക്ഷേപത്തിന് തയ്യാറെടുന്നത്

തന്റെ വര്‍ഷങ്ങളുടെ സമ്ബാദ്യമായിട്ടായിരിക്കും ഒരു വ്യക്തി നിക്ഷേപത്തിന് തയ്യാറെടുന്നത്. അങ്ങനൊരു വ്യക്തിയുടെ മനസ്സില്‍ രണ്ടേ രണ്ട് കാര്യങ്ങളേ ഉണ്ടാവുകയുള്ളൂ. നിക്ഷേപിക്കുന്ന മൂലധനത്തിന്മേലുള്ള സുരക്ഷയും മതിയായ ആദായവും തന്റെ നിക്ഷേപത്തില്‍ നിര്‍ബന്ധമായും തനിക്ക് ലഭിക്കണം എന്ന ആഗ്രഹമായിരിക്കും അത്. ഈ രണ്ട് ഘടകങ്ങളും നിക്ഷേപകര്‍ക്ക് ഉറപ്പു നല്‍കുന്ന പല തരത്തിലുള്ള സമ്ബാദ്യ പദ്ധതികള്‍ തപാല്‍ വകുപ്പിന് കീഴിലുണ്ട്.

തപാല്‍ വകുപ്പ് വാഗ്ദാനം ചെയ്യുന്ന അത്തരം പദ്ധതികളിലൊന്നാണ് നാഷണല്‍ സേവിംഗ്‌സ് സര്‍ട്ടിഫിക്കറ്റ് അഥവാ എന്‍എസ്‌സി. ഈ പോസ്റ്റ് ഓഫീസ് നിക്ഷേപ സമ്ബാദ്യ പദ്ധതിയിലൂടെ മിക്ക ബാങ്കുകളും അവരുടെ സ്ഥിര നിക്ഷേപങ്ങള്‍ക്ക് മേല്‍ വാഗ്ദാനം ചെയ്യുന്ന പലിശ നിരക്കിനേക്കാള്‍ ഉയര്‍ന്ന പലിശ നിരക്ക് നിക്ഷേപകര്‍ക്ക് ലഭിക്കും.

Leave A Reply

Your email address will not be published.