Ultimate magazine theme for WordPress.

സാംസങിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു

ദില്ലി: സാംസങിനെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയരുന്നു. കസ്റ്റംസ് ഡ്യൂട്ടി വെട്ടിച്ചെന്നാണ് പരാതി. മുംബൈയിലും ദില്ലിയിലുമുള്ള അവരുടെ ഓഫീസുകളില്‍ റവന്യൂ ഇന്റലിജന്‍സ് വിഭാഗം പരിശോധന നടത്തിയിരിക്കുകയാണ്. നെറ്റ്‌വര്‍ക്ക് ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്ത സംഭവത്തിലാണ് നികുതിവെട്ടിപ്പ് നടത്തിയെന്ന പരാതി ഉയര്‍ന്നിരിക്കുന്നത്. അതേസമയം ഇതുവരെ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് സൂചന. പരിശോധനയിലും യാതൊന്നും കണ്ടെത്തിയിട്ടില്ല.

അതേസമയം കമ്ബനിക്കെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണം വളരെ ഗൗരവമേറിയതാണ്. സാംസങിന്റെ മുംബൈ ഓഫീസിലാണ് ആദ്യ റെയ്ഡ് നടന്നത്. കമ്ബനിയുടെ നെറ്റ്‌വര്‍ക്ക് നഗരത്തിന് പുറത്താണ് പ്രവര്‍ത്തിക്കുന്നത്.

Leave A Reply

Your email address will not be published.