Ultimate magazine theme for WordPress.

ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്ബനികളിലൊന്നും ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്ബനിയുമായ മഹീന്ദ്ര

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഓട്ടോമൊബൈല്‍ കമ്ബനികളിലൊന്നും ലോകത്തെ ഏറ്റവും വലിയ ട്രാക്ടര്‍ കമ്ബനിയുമായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര പുതിയ ‘ബൊലേറോ നിയോ’ പുറത്തിറക്കി. ഇന്ത്യയിലുടനീളമുള്ള മഹീന്ദ്ര ഡീലര്‍മാരിലൂടെ ഇപ്പോള്‍ ലഭ്യമായ ബൊലേറോ നിയോയുടെ എന്‍4 വേരിയന്റിന്റെ പ്രാരംഭ എക്‌സ്-ഷോറൂം വില 8.48 ലക്ഷം രൂപയാണെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
പുതിയ ബൊലേറോ നിയോ ആധുനികവും ട്രെന്‍ഡിയുമായ എസ്‌യുവി തിരയുന്ന ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റും. നിലവിലെ ബൊലേറോയുടെ വില്‍പ്പന ഇതോടൊപ്പം വിപണിയില്‍ തുടരും. ശക്തവും എവിടെയും പോകാന്‍ ശേഷിയുമുള്ള എസ്‌യുവി അന്വേഷിക്കുന്ന പുതു തലമുറ ഉപഭോക്താക്കളെ തൃപ്‍തിപ്പെടുത്തുന്നതാണ് ബൊലേറോ നിയോയെന്നും രൂപകല്‍പ്പന, പ്രകടനം, എന്‍ജിനീയറിങ് മികവ് എന്നിവ പുതിയ ബൊലേറോ നിയോയെ ഭയമില്ലാത്ത യുവ ഇന്ത്യയ്ക്ക് ആധുനികവും ഒഴിവാക്കാനാകാത്തത്തുമായ എസ്‌യുവിയാക്കിയാക്കുന്നുവെന്നും പുതിയ ബൊലേറോ നിയോയുടെ ബ്രാന്‍ഡിലേക്കുള്ള കൂട്ടിചേര്‍ക്കല്‍ ബൊലേറോയെ രാജ്യത്തെ ഏറ്റവും വില്‍പ്പനയുള്ള 10 എസ്‌യുവികളിലൊന്നാക്കാന്‍ സഹായിക്കുമെന്നും എം ആന്‍ഡ് എം ലിമിറ്റഡ് ഓട്ടോമോട്ടീവ് ഡിവിഷന്‍, ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ വീജെ നക്ര പറഞ്ഞു.

Leave A Reply

Your email address will not be published.