EBM News Malayalam

ശമ്പളം മുടങ്ങുന്നതിനെ തുടര്‍ന്ന് ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ ജീവനൊടുക്കി

മലപ്പുറം : നിലമ്പൂര്‍ ബിഎസ്എല്‍എല്‍ ഓഫീസില്‍ താത്കാലികമായി ജോലി ചെയ്തു വന്നിരുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരന്‍ മാസങ്ങളായി ശമ്പളം മുടങ്ങുന്നതിനെ തുടര്‍ന്ന് ജീവനൊടുക്കി.

മലപ്പുറം ബിഎസ്എല്‍എല്‍ ഓഫീസില്‍ കഴിഞ്ഞ 130 ദിവസമായി ജീവനക്കാര്‍ സമരം നടത്തുകയാണ്. വണ്ടൂര്‍ സ്വദേശിയായ രാമകൃഷ്ണനാണ് ജീവനൊടുക്കിയത്. ഇദ്ദേഹത്തിന് കഴിഞ്ഞ 10 മാസമായി ശമ്പളം ലഭിച്ചിരുന്നില്ല. ഇതാണ് ആത്മഹത്യയിലേയ്ക്ക് നയിച്ചതെന്നാണ് വിവരം.

Comments
Loading...