EBM News Malayalam

ബദേഴ്സ് ഡേയില്‍ പൃഥ്വിരാജ് എത്തുന്നു

മലയാളത്തില്‍ വില്ലനായും സഹനടനായും തിളങ്ങിയ കലാഭവന്‍ ഷാജോണിന്റെ ആദ്യ സംവിധാന സംരഭം കൂടിയാണ് ബ്രദേഴ്‌സ് ഡേ. ലൂസിഫറിന്റെ വലിയ വിജയത്തിന് ശേഷം പൃഥ്വി ആരാധകര്‍ ഒന്നടങ്കം വലിയ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ഹാസ്യത്തിന് കൂടി പ്രാധാന്യം നല്‍കിയുളെളാരു ചിത്രമായിരിക്കും ബ്രദേഴ്‌സ് ഡെയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം വീണ്ടുമൊരു നാടന്‍ കഥാപാത്രമായിട്ടാണ് പൃഥ്വി എത്തുന്നത്.
ബ്രദേഴ്‌സ് ഡേയിലെ ഫ്രീക്കനും പെണ്ണും എന്ന ക്യാപ്ഷനോടെയുളള ഒരു ചിത്രമായിരുന്നു പൃഥ്വിരാജ് പങ്കുവെച്ചിരുന്നത്. ഫ്രീക്കനായി ഞെട്ടിപ്പിക്കുന്ന മേക്ക് ഓവറിലാണ് വിജയരാഘവന്‍ എത്തുന്നത്. ബ്രദേഴ്‌സ് ഡേയിലെ വിജയരാഘവന്റെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ചിത്രങ്ങള്‍ക്ക് നേരത്തെയും മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. ആദ്യ കാഴ്ചയില്‍ പുതിയൊരു നടനാണെന്ന് തോന്നിപ്പിക്കുമെങ്കിലും പിന്നീടാണ് അത് വിജയരാഘവന്‍ തന്നെയാണെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നത്.

ബ്രദേഴ്‌സ് ഡേയില്‍ പൃഥ്വിരാജിന്റെ നാല് നായികമാരില്‍ ഒരാളായിട്ടാണ് മഡോണ എത്തുന്നത്. അടുത്തിടെ പുറത്തിറങ്ങിയ വൈറസിനു ശേഷമാണ് മഡോണയുടെ പുതിയ മലയാള ചിത്രം എത്തുന്നത്.

Comments
Loading...