EBM News Malayalam

ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

ബെലോ ഹൊറിസോണ്ടെ: ബ്രസീല്‍ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോയ്ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ബെലോ ഹൊറിസോണ്ടെയില്‍ എത്തിയപ്പോഴാണ് താരം കൊവിഡ് പരിശോധനയ്ക്ക് വിധേയനായത്. പൂര്‍ണ ആരോഗ്യവാനാണ് താനെന്ന് വ്യക്തമാക്കിയ മുന്‍താരം സ്വയം ഐസൊലേഷനില്‍ കഴിയുകയാണ് എന്നും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചു.

കൊവിഡ് ഭേദമാകും വരെ താരം ഹോട്ടലില്‍ തന്നെ ചെലവഴിക്കും. ബ്രസീലിനായി 97 മത്സരങ്ങളില്‍ 33 ഗോളുകള്‍ നേടിയിട്ടുണ്ട്. ക്ലബ് കരിയറില്‍ ബാഴ്സലോണ, പാരിസ് സെയ്ന്റ് ജെര്‍മന്‍, എ സി മിലാന്‍ എന്നീ വമ്പന്‍ ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. രണ്ടുതവണ ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നടത്തിയിരുന്നു. വ്യാജ പാസ്പോര്‍ട്ടുമായി യാത്ര ചെയ്തതിന് പരാഗ്വെയില്‍ ജയിലിലും വീട്ടുതടങ്കലിലുമായി അഞ്ച് മാസം തടവിലായിരുന്ന താരം ഓഗസ്റ്റില്‍ മോചിതനായിരുന്നു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.