EBM News Malayalam

അലഹബാദ് ബാങ്കില്‍ നിന്ന് കോടികളുടെ തട്ടിപ്പ്.

ദില്ലി: പഞ്ചാബ് നാഷനല്‍ ബാങ്കിന്റെ ഇന്ത്യന്‍ ഓഫീസില്‍ നിന്ന് 3,191 കോടി രൂപയും ദുബയ് ബ്രാഞ്ചില്‍ നിന്ന് 49.71 ദശലക്ഷം ഡോളറും ഹോങ്കോംഗ് ബ്രാഞ്ചില്‍ നിന്ന് 38.51 ദശലക്ഷം ഡോളറും ഭൂഷണ്‍ പവര്‍ ആന്റ് സ്റ്റീല്‍ ലിമിറ്റഡ് തട്ടിയ വാര്‍ത്ത പുറത്തു വന്നത്. പഞ്ചാബ് നാഷനല്‍ ബാങ്കില്‍ 3,805.15 കോടിയുടെ തട്ടിപ്പ് നടത്തിയിരുന്നു. അലഹബാദ് ബാങ്കില്‍ നിന്ന് 1774.82 കോടിയാണ് ഈ സ്വകാര്യ കമ്പനി തട്ടിയത്.

ഫോറന്‍സിക് ഓഡിറ്റ് അന്വേഷണത്തിലും ബാങ്കിന്റെ ഫണ്ടില്‍ തിരിമറിയെന്ന ആരോപണത്തെ തുടര്‍ന്ന് ബാങ്കിനെതിരേയും ഡയരക്ടര്‍മാര്‍ക്കെതിരേയും സിബിഐ സ്വമേധയാ എടുത്ത കേസിലെ അന്വേഷണത്തിലും കണ്ടെത്തിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പുതിയ തട്ടിപ്പ് പുറത്തുവന്നത്. 33 ബാങ്കുകളില്‍ നിന്ന് ഈ കമ്പനി വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. രേഖകളില്‍ കൃത്രിമം കാണിച്ചും അക്കൗണ്ട് ബുക്കുകളില്‍ തിരിമറികള്‍ നടത്തിയുമാണ് കമ്പനി ബാങ്കുകളെ കബളിപ്പിച്ചതെന്നും ആര്‍ബിഐക്ക് എഴുതിയ കത്തില്‍ പറയുന്നു.

Comments
Loading...