EBM News Malayalam

പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് ബ്രിട്ടണ്‍

ലണ്ടന്‍: കരാറില്ലാതെ ബ്രെക്‌സിറ്റ് പൂര്‍ത്തിയാക്കുന്നതിനെതിരായ എതിര്‍പ്പ് ഇല്ലാതാക്കാനായി തെരഞ്ഞെടുപ്പ് നേരത്തേയാക്കാന്‍ ബോറിസ് ജോണ്‍സണ്‍ ശ്രമിക്കുന്നുവെന്നും അഞ്ച് ആഴ്ചത്തേക്ക് പാര്‍ലമെന്റ് സസ്‌പെന്‍ഡ് ചെയ്ത് പൊതുതെരഞ്ഞെടുപ്പിലേക്ക് നീങ്ങാനുള്ള ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ നീക്കത്തെ ഏതറ്റംവരേയും എതിര്‍ക്കുമെന്നും പ്രതിപക്ഷ എംപിമാര്‍ പറയുന്നു. പ്രധാനമന്ത്രിക്കെതിരെ ആവശ്യമെങ്കില്‍ നിയമനടപടികളിലേക്ക് നീങ്ങുമെന്നും മുന്നറിയിപ്പ് നല്‍കി.

ഒക്ടോബര്‍ 15ന് പൊതുതെരഞ്ഞെടുപ്പ് നടത്താനുള്ള ബോറിസ് ജോണ്‍സന്റെ നിര്‍ദ്ദേശം കഴിഞ്ഞയാഴ്ച പാര്‍ലമെന്റ് വോട്ടിനിട്ട് പരാജയപ്പെടുത്തിയിരുന്നു. മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തിന് 434 വോട്ടുകള്‍ വേണ്ടിടത്ത് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് 298 വോട്ടുകളാണ് നേടിയത്. എന്നാല്‍ കരാറില്ലാതെ യൂറോപ്യന്‍ യൂണിയനില്‍ നിന്നും പുറത്തുപോകാനുള്ള ബോറിസ് ജോണ്‍സന്റെ നയത്തെ എതിര്‍ക്കുന്ന പ്രതിപക്ഷ നിലപാടിനെ ഭരണപക്ഷത്തിലെ ചില അംഗങ്ങളും പിന്തുണച്ചു.

Comments
Loading...