EBM News Malayalam

തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍

തന്റെ കുട്ടിക്കാലത്തെ ഫോട്ടോ പങ്കുവെച്ച് അമിതാഭ് ബച്ചന്‍. കുടുംബ ആല്‍ബത്തില്‍ നിന്നുള്ള ഒരു ഫോട്ടോയാണ് അമിതാഭ് ബച്ചന്‍ പങ്കുവെച്ചിരിക്കുന്നത്. ആരാധകരില്‍ മിക്കവരും കണ്ടിട്ടില്ലാത്ത ഒരു ഫോട്ടോ. ഒട്ടേറെ ആരാധകരാണ് ഫോട്ടോയ്ക്ക് കമന്റുകളുമായി രംഗത്ത് എത്തിയിരിക്കുന്നത്.

കൊവിഡ് വിമുക്തി തേടിയ അമിതാഭ് ബച്ചന്‍ അടുത്തമാസം തന്റെ എഴുപത്തിയെട്ടാം ജന്മദിനം ആഘോഷിക്കാന്‍ തയ്യാറായിരിക്കുകയാണ്. അമിതാഭ് ബച്ചന്റെ മകന്‍ അഭിഷേക് ബെച്ചനും കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയേണ്ടിവന്നിരുന്നു. അമിതാഭ് ബച്ചന്റെ കുടുംബത്തില്‍ കൊവിഡ് ബാധിച്ച എല്ലാവരും രോഗമുക്തരായിരുന്നു.

 

Comments are closed.