EBM News Malayalam

കോണ്‍ഗ്രസ് തിരിച്ചുവരവ് ഈ സംസ്ഥാനങ്ങളില്‍

11

ബി ജെ പി ക്ക് കേവല ഭൂരിപക്ഷം കിട്ടാനുള്ള സാധ്യത കുറവാണെന്ന് രാഷ്ട്രീയ വിശകലന റിപ്പോര്‍ട്ട്. നിലവില്‍ രാജ്യത്തുള്ള ഭരണവിരുദ്ധ വികാരം പുറത്ത് കാണുന്നതിനേക്കാള്‍ ശക്തമാണെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാണിക്കുന്നു. അതേസമയം മായാവതിയുടെ ജീവചരിത്ര രചയിതാവും രാഷ്ട്രീയ നിരീക്ഷകനുമായ അജയ് ബോസ് വലിയൊരു പ്രവചനം നടത്തിയിരിക്കുകയാണ്.

ബിജെപിക്കെതിരെ പ്രതിപക്ഷ നിര വിചാരിച്ചതിനേക്കാള്‍ ശക്തമാണെന്ന് അദ്ദേഹം പറയുന്നു. പ്രതിപക്ഷനിരയില്‍ കോണ്‍ഗ്രസിന്റെ സ്ഥാനം തള്ളിക്കളയാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ബിജെപി പ്രതീക്ഷിച്ചത് പോലെ 300 സീറ്റെന്ന യാഥാര്‍ത്ഥത്യം എത്രയോ അകെലയാണെന്ന് ബോസ് പറയുന്നു. 200 സീറ്റിലേക്ക് ബിജെപി ഒതുങ്ങുമെന്നാണ് അദ്ദേഹം പ്രവചിക്കുന്നത്.

ബിജെപിക്ക് കനത്ത നഷ്ടം ഉത്തര്‍പ്രദേശില്‍ സംഭവിക്കും. 2014ല്‍ നേടാവുന്നതില്‍ പരമാവധി സീറ്റുകളാണ് ബിജെപി നേടിയത്. അതാണ് പ്രധാന പ്രശ്‌നം. ഇതില്‍ 30 ശതമാനം സീറ്റ് കുറഞ്ഞാല്‍ തന്നെ വലിയൊരു നഷ്ടം ബിജെപിക്കുണ്ടാവും. 71 സീറ്റില്‍ 40 സീറ്റ് വരെ പ്രത്യക്ഷത്തില്‍ നഷ്ടമാകും. ചിലപ്പോള്‍ നഷ്ടത്തിന്റെ ആഴം ഇതിലും കൂടും. കോണ്‍ഗ്രസിന്റെ പ്രഹരശേഷി വര്‍ധിച്ചതും ബിജെപിക്കുള്ള ആശങ്കയാണ്. യുപിയില്‍ അപ്രവചീനയമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളത്.

Leave A Reply

Your email address will not be published.