EBM News Malayalam

ബിനീഷ് കോടിയേരിയെ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്തു; കസ്റ്റഡിയിൽ വിട്ടു

ബാംഗ്ലൂർ: ലഹരി മരുന്ന് കേസിലാണ് ബിനീഷ് കോടിയേരിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ 4 ദിവസത്തേക്ക് എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വിട്ടു. 6 മണിക്കൂർ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്തതിന് ശേഷമാണ് അറിസ്റ്റിലേക്ക് പോയത്. രണ്ടാം തവണയാണ് എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥർ ബിനീഷിനെ ചോദ്യം ചെയ്തത്. വ്യക്തമായ തെളിവുകൾ ശേഖരിച്ചതിന് ശേഷമാണ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തതെന്നാണ് അറിയാൻ കഴിഞ്ഞത്.കൂടാതെ മൊഴിയിൽ പൊരുത്തക്കേടുകൾ ഉണ്ടെന്നും, അനീഷ് മുഹമ്മദിനെ ബന്ധപ്പെട്ട ഫോൺ രേഖകൾ നശിപ്പിച്ചതായും ഇ.ഡി ഉദ്യോഗസ്ഥർ അറിയിച്ചു.
സാമ്പത്തിക സഹായം നൽകിയത് ബിനീഷാണെന്ന് ഇതുമായി ബന്ധപ്പെട്ട് നേരത്തെ പിടിയിലായ അനീഷ് മുഹമ്മദ് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു.അനീഷ് മുഹമ്മദുമായി അടുത്ത ബന്ധമാണ് ബിനീഷിനുള്ളതെന്നും നേരത്തെ വ്യക്തമായിരുന്നു.
അറസ്റ്റ് ചെയ്ത ബിനീഷിനെ കോവിഡ് പരിശോധനക്ക് വിധേയമാക്കിയതിന് ശേഷം സിറ്റി സിവിൽ കോടതിയിൽ ഹാജരാക്കി. 4 ദിവസം എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിൽ വേണമെന്നാണ് ഉദ്യോഗസ്ഥർ കോടതിയെ അറിയിച്ചത്

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.