EBM News Malayalam

ചോദ്യം ചെയ്യലിൽ അടിതെറ്റി ബിനീഷ് കോടിയേരി

കൊച്ചി : സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനിഷ് കോടിയേരിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായി.
12 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്ലിൽ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പ്രധാനമായി ചോദിച്ച ചോദ്യം ബംഗളൂരു ലഹരിമരുന്ന് കേസിൽ പിടിയിലായ പ്രതികള്‍ സ്വപ്ന സുരേഷിനെ സ്വര്‍ണക്ക ടത്തിന് സഹായിച്ചിട്ടുണ്ടോ എന്നതിനെ കുറിച്ചായിരുന്നു.

സാധാരണ ചിരിയും തമാശയും കൊണ്ടാ ണ് തന്റെ നേരെയുള്ള ഓരോ ആരോപണ ത്തെയും ബിനീഷ് നേരിടുന്നത്. എന്നാൽ സ്ഥിര ശൈലിയിൽ നിന്ന് മാറി ഉത്കണ്ഠ നിറഞ്ഞ മുഖഭാവം ആയിരുന്നു ചാനലുക ൾക്ക് മുന്നിൽ എത്തിയ ബിനീഷിന്റേത്.  ഉദ്യോഗസ്ഥർ പറഞ്ഞതിൽ നിന്ന് ഒന്നര മണിക്കൂർ നേരത്തെ തന്നെ എന്‍ഫോ ഴ്സ്മെന്റ് ഡയറക്ടറ്ററുടെ കൊച്ചി ഓഫീസിൽ എത്തിയിരുന്നു.

രാവിലെ ഒന്‍പതരയോടെ കൊച്ചി എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസിലെത്തിയ ബിനീഷിനെ 12 മണിക്കൂർ മാരത്താൻ ചോദ്യം ചെയ്യലാണ് നടത്തിയത്. ബംഗളൂരു ലഹരിമരുന്ന് കേസില്‍ ബിനീഷ് കോടിയേരിയെ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാനിരിക്കെയാണ് തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ അപ്രതീക്ഷിതമായി എന്‍ഫോഴ്‌സ്‌മെന്റ് വിളിപ്പിച്ചത്.
ബിനീഷ് കോടിയേരിക്ക് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറ്റർ ഉദ്യോഗസ്ഥരുടെ ചോദ്യശരങ്ങ ള്‍ക്ക് മുന്നില്‍ അടിതെറ്റിയതയാണ് അറിയാൻ കഴിഞ്ഞത് .
നിലവിലെ ചോദ്യം ചെയ്യലിൽ ബിനീഷ് കോടിയേരിക്ക് ക്ലീന്‍ ചീറ്റ് നൽകിയിട്ടില്ല വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌ സ്‌മെന്റ് ഡയറക്ടറേറ്റിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.
എന്‍ഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് ഡയറക്ടര്‍ പി.രാധാകൃഷ്ണൻറെ നേതൃത്വത്തിലുള്ള സംഘമാണ് ചോദ്യം ചെയ്യലിന് നേതൃത്വം നൽകിയത്.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.