EBM News Malayalam

ട്രഷറി തട്ടിപ്പ് ബിജുലാൽ കുറ്റം സമ്മതിച്ചു : പണം കൂടുതലും ഉപയോഗിച്ചത് ഓൺലൈനായി റമ്മി കളിക്കാൻ

തിരുവനന്തപുരം : ട്രഷറി തട്ടിപ്പ് കേസിലെ പ്രതി ബിജുലാല്‍ കുറ്റം സമ്മതിച്ചു.പണം കൂടുതലും ഉപയോഗിച്ചത് റമ്മി കളിക്കാൻ. ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യലിലാണ്‌ വഞ്ചിയൂർ സബ് ട്രഷറി സീനിയർ അക്കൗണ്ടന്റായ എം.ആർ ബിജുലാൽ കുറ്റം സമ്മതിച്ചത്. രണ്ട് കോടിയുടെ തട്ടിപ്പിന് പുറമെ ഏപ്രില്‍, മെയ് മാസങ്ങളിലായി 74 ലക്ഷം തട്ടിയെടുത്ത തായും പണം ഭാര്യയുടെയും സഹോദരിയുടെയും അക്കൗണ്ടിലേക്ക് മാറ്റിയതായും ബിജുലാൽ പറഞ്ഞു. പലതവണ ട്രഷറി അക്കൗണ്ടിൽ നിന്ന് പണം തട്ടിയിട്ടുണ്ട്. പണം കൂടുതലായും ഉപയോഗിച്ചത് റമ്മി കളിക്കാനാണെന്നും ഒപ്പം ഭൂമിയും, സ്വർണ്ണവും വാങ്ങിയിട്ടു ണ്ടെന്നും ബിജുലാൽ സമ്മതിച്ചു.  ബിജുലാലിനെ വഞ്ചിയൂര്‍ പൊലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.

സജു എസ്

Comments are closed.