EBM News Malayalam

യുവതിയെയും യുവാവിനെയും കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി.

ബിഹാറിലെ ഇഗുനി ഗ്രാമത്തില്‍ വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെയും സുഹൃത്തായ യുവാവിനെയും ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി മരത്തില്‍ കെട്ടിത്തൂക്കി. കുന്ദന്‍ മന്‍ജി, ലാല്‍തി ദേവി എന്നിവരാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. പരിശോധനയില്‍ കൊലപാതകത്തിന് ശേഷമാണ് ഇവരെ കെട്ടിതൂക്കിയതെന്ന് വ്യക്തമായി.

യുവതിയേക്കാള്‍ പ്രായം കുറഞ്ഞ യുവാവുമായുള്ള ബന്ധം ഭര്‍ത്താവ് അറിഞ്ഞതാണ് കൊലപാതകത്തിന് കാരണമായത്. വിവാഹേതരബന്ധം ആരോപിച്ചായിരുന്നു യുവതിയെയും സുഹത്തിനെയും ഭര്‍ത്താവും സംഘവും കൊലപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിനെയും പിതാവിനെയും പോലീസ് അറസ്റ്റ് ചെയ്തു.

Comments
Loading...