EBM News Malayalam

ആരോഗ്യത്തിന് ബദാം

ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നതില്‍ ഏറെ മുന്‍പന്തിയിലാണ് ബദാം അഥവാ ആല്‍മണ്ട്‌സ്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഒന്നാണിത്. ഇതില്‍ ആരോഗ്യകരമായ കൊഴുപ്പ്, നാരുകള്‍, പ്രോട്ടീന്‍, മഗ്നീഷ്യം, വൈറ്റമിന്‍ ഇ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. മോണോ സാച്വറേറ്റഡ്, പോളി സാച്വറേറ്റഡ് ഫാറ്റുകള്‍ ഒരു പോലെ അടങ്ങിയ ഒന്നാണിത്.

ബദാം കുതിര്‍ത്തു തന്നെ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലത്. കാരണം ഇതിന്റെ തൊലിയില്‍ എന്‍സൈമിനെ ചെറുക്കുന്ന ഘടകങ്ങളുണ്ട്. ഇതു പോഷകങ്ങള്‍ ശരീരത്തിനു ലഭിയ്ക്കുന്നതില്‍ നിന്നും തടയുന്ന ഒന്നാണ്. കുതിര്‍ത്തു കഴിയുമ്പോള്‍ ഈ ഘടകം നീങ്ങും. ഇത് ശരീരത്തിന് പോഷകങ്ങള്‍ ലഭിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും. വെളളത്തില്‍ കുതിര്‍ന്നാല്‍ ബദാം ലിപാസ് എന്നൊരു എന്‍സൈം പുറത്തു വിടുന്നുണ്ട്. ഇത് കൊഴുപ്പിന്റെ ദഹനം എളുപ്പമാക്കും. ദഹനേന്ദ്രിയത്തിന്റെ ആരോഗ്യത്തിന് മികച്ചതാണ് കുതിര്‍ത്ത ബദാം. ഇത് കുതിര്‍ത്തി കഴിയുമ്പോള്‍ ദഹിയ്ക്കുവാന്‍ ഏറെ എളുപ്പമാണ്. ഇതിലെ നാരുകള്‍ നല്ല ശോധന നല്‍കുന്നു.

രാവിലെ വെറും വയറ്റിലോ അല്ലെങ്കില്‍ പ്രാതലിനൊപ്പമോ ഇതു കഴിയ്ക്കാം. മറ്റേതു സമയത്തേയക്കാളും രാവിലെയാണ് ഇതു കഴിയ്ക്കുവാന്‍ ഏറെ നല്ലത്. ഇത് ഒരു ദിവസത്തേയ്ക്കു മുഴുവനുള്ള ഊര്‍ജം ശരീരത്തിന് നല്‍കുന്ന ഒന്നാണ്.

ബദാമില്‍ വിറ്റാമിന്‍ ബി17 അടങ്ങിയിട്ടുണ്ട്‌. അര്‍ബുദത്തെ ചെറുക്കാന്‍ ഇവ വളരെ പ്രധാനമാണ്‌. കുതിര്‍ത്ത ബദാം സാന്ദ്രത കൂടിയ ലിപോപ്രോട്ടീന്റെ(എച്ച്‌ഡിഎല്‍) അളവ്‌ ഉയര്‍ത്തുകയും സാന്ദ്രത കുറഞ്ഞ ലിപ്പോ പ്രോട്ടീന്റെ(എല്‍ഡിഎല്‍) അളവ്‌ കുറയ്‌ക്കുകയും ചെയ്യും.

ശരീരത്തിന് ചില പ്രത്യേക ഗുണങ്ങള്‍ ലഭിയ്ക്കുവാന്‍ രാവിലെ ഈ സമയത്ത് ഇതു കഴിയ്ക്കുന്നതു കൊണ്ടു സാധിയ്ക്കും. വെറുംവയറ്റില്‍ എന്തു കഴിച്ചാലും ഇതിന്റെ ഗുണം ശരീരത്തിന് പൂര്‍ണമായി ലഭിയ്ക്കുമെന്നതിനാല്‍ ഇതു രാവിലെ കഴിയ്ക്കുന്നതാണ് നല്ലത്.

കലോറി കുറഞ്ഞ ഭക്ഷണത്തിനൊപ്പം കുതിര്‍ത്ത ബദാം കഴിക്കുകയാണെങ്കില്‍ രക്തത്തിലെ പഞ്ചസാര, ഇന്‍സുലീന്‍, സോഡിയം എന്നിവയുടെ അളവ്‌ കുറയ്‌ക്കുകയും പ്രമേഹവും രക്തസമ്മര്‍ദ്ദവും ഉണ്ടാകുന്നത്‌ നിയന്ത്രിക്കാന്‍ സഹായിക്കുന്ന മംഗ്നീഷ്യത്തിന്റെ അളവ്‌ ഉയര്‍ത്തുകയും ചെയ്യും.

Comments
Loading...