EBM News Malayalam

ശരീരത്തെ സഹായിക്കാന്‍ ബെര്‍ഗാമോട്ട് ഓയില്‍

ബെർഗാമോട്ട് പഴത്തിന്റെ തൊലിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന എണ്ണയാണ് ബെർഗാമോട്ട് എണ്ണ. ആരോഗ്യത്തിനും സൗന്ദര്യത്തിനും ആവശ്യമായ ധാരാളം ഘടകങ്ങൾ ഈ എണ്ണയിൽ ഉണ്ട്. ഈ പഴത്തിൽ അടങ്ങിയ പ്രത്യേക രാസഘടനയാണ് ഇതിന് സഹായിക്കുന്നത്.

രക്തത്തിലെ ഇൻസുലിൽ ഹോർമോൺ ഉയർത്തി ഗ്ലൂക്കോസിന്റെ അളവ് നിലനിർത്തുന്നു. കൂടാതെ ദഹന പ്രക്രീയ സുഖമമാക്കാനും ശരിയായ പോഷകങ്ങൾ ആഗിരണം ചെയ്യുന്നതിനും ബെർഗാമോട്ട് ഓയിൽ നിങ്ങളുടെ ശരീരത്തെ സഹായിക്കുന്നു.

ബാക്റ്റീരിയകളാലും അന്തരീക്ഷ മലിനീകരണത്താലും മറ്റും നമ്മുടെ ചർമ്മ സുഷിരങ്ങൾ അഴുക്ക് നിറയാനും ഇത്തരം സുഷിരങ്ങൾ അടാനും സാധ്യതയുണ്ട്.ഇത് തടയാൻ ബെർഗാമോട്ട് എണ്ണ ഉപയോഗിക്കാം. വൃത്തിയില്ലാത്ത കൈകളാൽ മുഖത്ത് തൊടുന്നത് പലപ്പോഴും മുഖക്കുരു ഉണ്ടാവാൻ ഇടയാക്കാറുണ്ട്. അതിനാൽ തന്നെ മുഖത്ത് തൊടുന്നതിന് മുമ്പ് നിങ്ങൾക്ക് ഹാൻഡ് സാനിറ്റൈസറിന് പകരം ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. കൈകളിലെ ബാക്റ്റിരിയകളെ നശിപ്പിക്കാൻ ഈ എണ്ണയ്‌ക്ക് കഴിയും.

എണ്ണയിലെ ഓയിൽ-റെഡ്യൂസിംഗ് ഗുണങ്ങൾ, നിങ്ങളുടെ മുഖത്ത് ഉണ്ടാവുന്ന അമിത ഓയിൽ ഉൽപ്പാദനം തടുന്നതാണ്. ഈ എണ്ണ നിങ്ങളുടെ ചർമ്മത്തിലേക്ക് പ്രവേശിച്ച്ചർമ്മ സുഷിരങ്ങളെ അൺലോക്ക് ചെയ്യും. ഇത് ഓയിലെ സ്‌കിന്നിന്ന് തടയിടുന്നു എന്നാലാതെ ചർമ്മത്തെ വരണ്ടതാക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.

അന്തരീക്ഷ മലിനീകരണത്തിലൂടെ ഉണ്ടാവുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് മാറ്റാൻ ഈ എണ്ണ സഹായിക്കുന്നു. മുടി വളരാൻ സഹായിക്കുന്ന പ്രധാന ഘടകമായ കൊളാജന്റെ ഉത്പാദനത്തെയും ഈ എണ്ണ ഉത്തേജിപ്പിക്കുന്നു. മുടിയുടെ വേരുകൾ ബലപ്പെടുത്തുന്നതിനും ആരോഗ്യമുള്ള മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും കൊളാജൻ അത്യാവശ്യമാണ്. കട്ടിയുള്ളതും ആരോഗ്യമുള്ളതുമായ മുടി ലഭിക്കുന്നതിനായി അയണും മിനറൽസും ആഗിരണം ചെയ്യാൻ നിങ്ങളുടെ ശരീരത്തെ ബെർഗാമോട്ട് എണ്ണ സഹായിക്കുന്നു.

താരന്റെ ശല്യം ഒഴിവാക്കാനും നിങ്ങൾക്ക് ഈ എണ്ണ ഉപയോഗിക്കാവുന്നതാണ്. ഈ എണ്ണ താരൻ ഉള്ള ഭാഗത്ത് പുരട്ടിയാൽ മാത്രം മതി. കൂടാതെ ബാക്റ്റീരിയ അല്ലെങ്കിൽ ഫങ്കസ് വഴി ഉണ്ടാവുന്ന പല രോഗങ്ങൾക്കും ബെർഗാമോട്ട് എണ്ണ ഫലപ്രദമായ മരുന്നാണ്.

Comments
Loading...