EBM News Malayalam

കുടീഞ്ഞോയെ റാഞ്ചാന്‍ ബയേണ്‍ വന്നു

മ്യൂണിക്ക്: ബ്രസീലിയന്‍ താരത്തിനെ ഫിലിപ്പെ കുടീഞ്ഞോടെ ബാഴ്സലോണയില്‍ നിന്നു റാഞ്ചാന്‍ ലക്ഷ്യമിട്ട് ജര്‍മന്‍ വമ്പന്മാരായ ബയേണ്‍ മ്യൂണിക്ക്. ഇതു സംബന്ധിച്ച് കുടീഞ്ഞോയുടെ ഏജന്റുമായും ബാഴ്സയുമായും ബയേണ്‍ ചര്‍ച്ച നടത്തി.

മാഞ്ചസ്റ്റര്‍ സിറ്റി വിങ്ങര്‍ ലെറോയ് സാനെയെ ടീമിലെത്തിക്കാനുള്ള ബയേണിന്റെ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് അവര്‍ കുടീഞ്ഞോയെ ലക്ഷ്യമാക്കിയത്. ഇന്റര്‍ മിലാന്‍ താരം പെരിസിചിനെ ബയേണ്‍ മ്യൂണിക്കിലെത്തിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ കുടീഞ്ഞോയെയും സ്വന്തമാക്കാനാണ് ശ്രമം നടക്കുന്നത്.

Comments
Loading...