EBM News Malayalam

ഹൈദരാബാദില്‍ പ്രതികളെ വെടിവെച്ചു കൊന്നതില്‍ പോലീസിന് സല്യൂട്ട് നല്‍കിക്കൊണ്ട് ബാഡ്മിന്റണ്‍ താരം സൈന നേഹ്വാള്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ വനിതാ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കത്തിച്ച കേസിലെ പ്രതികളെ വെടിവെച്ചു കൊന്നതില്‍ ഹൈദരാബാദ് പോലീസിന് സല്യൂട്ട് നല്‍കിക്കൊണ്ട് ബാഡ്മിന്റണ്‍ താരം സൈന നേഹ്വാളും രംഗത്തെത്തി. ‘മഹത്തായ കാര്യം.., ഹൈദരാബാദ് പോലീസ്… ഞങ്ങള്‍ നിങ്ങളെ സല്യൂട്ട് ചെയ്യുന്നു..’ എന്നാണ് സൈന നേഹ്വാള്‍ ട്വിറ്ററില്‍ പ്രതികരിച്ചത്.

കേസിലെ മുഖ്യപ്രതിയായ ലോറി ഡ്രൈവര്‍ മുഹമ്മദ് പാഷ എന്ന ആരിഫ്, ജോളു നവീന്‍, ചിന്നകേശവുലു, ജോളു ശിവ എന്നിവരാണ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട പ്രതികള്‍. തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിച്ചുവെന്നും തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലില്‍ നാലു പ്രതികളും കൊല്ലപ്പെട്ടുവെന്നുമാണ് പോലീസ് പറയുന്നത്.

Comments
Loading...