EBM News Malayalam

ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യന്‍ താരത്തിന് കിരീടം

ഹൈദരാബാദ്: ഹൈദരാബാദ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന ഫൈനലില്‍ സിംഗപ്പൂരിന്റെ കീന്‍ യേവ് ലോയെ മൂന്ന് ഗെയിം പോരാട്ടത്തില്‍ കീഴടക്കി ഇന്ത്യന്‍ താരം സൗരഭ് വര്‍മ കിരീടം നേടി.

ആദ്യ ഗെയിം അനായാസം സൗരഭ് നേടിയപ്പോള്‍ രണ്ടാം ഗെയിമില്‍ താരത്തിന് കാലിടറി. മൂന്നാം ഗെയിമും കിരീടവും സൗരഭ് സ്വന്തമാക്കി. 52 മിനുട്ടിലാണ് സൗരഭ് തന്റെ വിജയം നേടിയത്.

Comments
Loading...