EBM News Malayalam

ബാങ്കുകള്‍ക്ക് അവധിയായിരിക്കുമെന്ന പ്രചാരണം വ്യാജമെന്ന് അധികൃതര്‍.

കൊച്ചി : സെപ്റ്റംബര്‍ എട്ട് ഞായറാഴ്ച മുതല്‍ 15 വരെയുള്ള ദിവസങ്ങളില്‍ ഓണം ഉള്‍പ്പെടെയുള്ള അവധികളെ തുടര്‍ന്ന് ബാങ്കുകള്‍ക്കും അവധിയായിരിക്കുമെന്ന് സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്നതിനെത്തുടര്‍ന്ന് ഈ വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്സ് കോണ്‍ഫെഡറേഷന്‍ ജില്ലാ പ്രസിഡന്റ് കെ.എസ് രമേശ് അറിയിച്ചു.

സെപ്റ്റംബര്‍ ഒന്‍പത്, 12 തീയതികളില്‍ ബാങ്കുകള്‍ക്ക് പ്രവൃത്തി ദിവസമായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു. സെപ്റ്റംബര്‍ രണ്ടാം വാരം മുഴവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവധിയാണ്.

Comments
Loading...