ചേതക് ഇലക്ട്രിക്കിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നഗരങ്ങളിലേക്ക് നെറ്റ്വര്‍ക്ക് വിപുലീകരിക്കാനൊരുങ്ങി ബജാജ്. ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടറിനെ കമ്പനി അവതരിപ്പിക്കുന്നത്.
വില്‍പ്പന വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി 2022 മാര്‍ച്ചോടെ രാജ്യത്തൊട്ടാകെയുള്ള 30 പുതിയ നഗരങ്ങളില്‍ മോഡലിനെ നിര്‍മ്മാതാക്കള്‍ അവതരിപ്പിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
വിപുലീകരണ പദ്ധതിയുടെ ഒന്നാം ഘട്ടം പ്രാബല്യത്തില്‍ വന്നതിനുശേഷം മാത്രമേ രാജ്യവ്യാപകമായി ഒരു സമ്പൂര്‍ണ്ണ റോള്‍ ഔട്ട് സാധ്യമാകൂ. ചകാനില്‍ രണ്ടാമത്തെ സൗകര്യം ആരംഭിച്ചതിനുശേഷം ഉത്പാദന ശേഷി ഗണ്യമായി വര്‍ദ്ധിച്ചതിന്റെ ഫലമായി ഇത് കൈവരിക്കാനാകും.
ഈ മാസം ആദ്യം ബജാജ് പുതിയ ഉത്പാദന കേന്ദ്രം തുറക്കാനുള്ള പദ്ധതികള്‍ വെളിപ്പെടുത്തിയിരുന്നു, രണ്ടാമത്തേത് ചകാനില്‍, ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ നിര്‍മ്മിക്കാന്‍ ഉപയോഗിക്കും, ഒപ്പം ട്രയംഫ്, കെടിഎം, ഹസ്ഖ്വര്‍ണ തുടങ്ങിയ സംയുക്ത സംരംഭങ്ങളില്‍ നിന്നുള്ള മോഡലുകളും ഇവിടെ ഒരുങ്ങും.
ഈ പുതിയ സൗകര്യം വികസിപ്പിക്കുന്നതിന് 650 കോടി രൂപ നിക്ഷേപം നടത്തുമെന്നും കമ്പനി അറിയിച്ചിരുന്നു. എല്ലാം സുഗമമായി നടന്നാല്‍ 2023-ഓടെ ഇവിടെ ബജാജിന് ചേതക് ഇലക്ട്രിക് ഉത്പാദനം ആരംഭിക്കാന്‍ കഴിയും. പ്രീമിയം ബൈക്കുകളുടെയും ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെയും അസംബ്ലിക്ക് ഈ സൗകര്യം നീക്കിവയ്ക്കുമെന്ന് കമ്പനി സ്ഥിരീകരിച്ചു.
ഉപഭോക്താക്കളുടെ പ്രതികരണം സ്വീകരിക്കുന്നതിനും അവര്‍ ഈ വാഹനം എങ്ങനെ ഉപയോഗിക്കുന്നുവെന്ന് മനസിലാക്കുന്നതിനുമായി പുനെ, ബെംഗളൂരു എന്നീ രണ്ട് നഗരങ്ങളില്‍ ബജാജ് ഈ വര്‍ഷം ആദ്യം ചേതക് ഇലക്ട്രിക് സ്കൂട്ടര്‍ പുറത്തിറക്കി.
ഈ പുതിയ ആശയം പാന്‍-ഇന്ത്യ ഓഫറാക്കി മാറ്റുന്നതിനുമുമ്പ്, പ്രീമിയം ഓഫര്‍ ഉപയോഗിച്ച് വിപണി പരീക്ഷിക്കാന്‍ ബജാജ് ആഗ്രഹിച്ചു. നിലവില്‍ ചേതക് ഇലക്ട്രിക്കില്‍ നിന്നുള്ള കൂടുതല്‍ ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത് അവസാനിപ്പിച്ച് വിപുലീകരണ പദ്ധതികളും കമ്പനി നിര്‍ത്തിവെച്ചിരിക്കുകയാണ്.
വര്‍ഷം അവസാനിക്കുന്നതിനുമുമ്പ് ലഭിച്ചിരിക്കുന്ന ഓര്‍ഡറുകള്‍ പൂര്‍ത്തിയാക്കുന്നതിലാണ് ബജാജ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി കാര്യങ്ങള്‍ മെച്ചപ്പെട്ടതോടെ ബജാജ് ഇപ്പോള്‍ അതിന്റെ ഉത്പാദന വേഗത വര്‍ദ്ധിപ്പിക്കാന്‍ ശ്രമിക്കുകയാണ്.
അര്‍ബന്‍, പ്രീമിയം എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഈ ഇലക്ട്രിക് സ്കൂട്ടര്‍ ലഭ്യമാണ്. 1.15 ലക്ഷം രൂപയാണ് ഇലക്ട്രിക്ക് സ്കൂട്ടറിന്റെ വില. നിലവില്‍ പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ മാത്രമാണ് വില്‍പ്പനയ്ക്ക് എത്തിച്ചിരിക്കുന്നത്.
ആപ് ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക
https://play.google.com/store/apps/details?id=com.ebmnews
ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം
https://facebook.com/ebmnewsmalayalam
ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക
https://www.youtube.com/c/EBMNewsMalayalam?sub_confirmation=1
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu
Comments are closed.