EBM News Malayalam

കുഞ്ഞിന്റെ ആഭരണങ്ങള്‍ മോഷ്ടിച്ച് കുട്ടിയെ കോണിക്കൂട്ടില്‍ ഉപേക്ഷിച്ചു

1

കോഴിക്കോട്: കോഴിക്കോട് പെരുമണ്ണയില്‍ കിടപ്പുമുറിയില്‍ തൊട്ടിലില്‍ കിടന്നിരുന്ന കുട്ടിയെ എടുത്ത് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന ശേഷം കോണിക്കൂട്ടിലുള്ള പഴയതുണികള്‍ കൂട്ടിയിട്ടിരുന്നതിന് മുകളില്‍ കിടത്തിയ ശേഷം പോകുകയായിരുന്നു. പിന്നീട് കുട്ടിയുടെ കരച്ചില്‍ കേട്ടുണര്‍ന്ന വീട്ടുകാര്‍ തൊട്ടിലില്‍ കാണാത്തതിനെത്തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് കോണിക്കൂട്ടില്‍ കിടന്നു കരഞ്ഞ കുട്ടിയെ കണ്ടെത്തിയത്. കുട്ടിയുടെ ഒരു പവന്‍ വരുന്ന രണ്ട് തണ്ടകള്‍, ഒരു പവന്റെ അരഞ്ഞാണം, കഴുത്തിലെ അരപ്പവന്റെ മാല, മുറിയിലുണ്ടായിരുന്ന 15,000 രൂപ വില വരുന്ന മൊബൈല്‍ ഫോണ്‍ എന്നിവയും മോഷണം പോയിട്ടുണ്ട്. ഈ സമയയത്ത് മാമൂക്കോയയും ഭാര്യയും ആറുവയസ്സുള്ള മൂത്തമകളും അമ്മയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഒറ്റനില വീടിന്റെ കോണിക്കൂടിന്റെ വാതില്‍ തള്ളിത്തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്.

Leave A Reply

Your email address will not be published.