EBM News Malayalam

അയോധ്യ കേസിലെ വിധിയില്‍ പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ നീട്ടാന്‍ തീരുമാനിച്ചു

ലക്‌നൗ: അയോധ്യ കേസിലെ വിധിയില്‍ പ്രദേശത്ത് പ്രഖ്യാപിച്ച നിരോധനാജ്ഞ 15 വരെ നീട്ടി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പങ്കെടുത്ത ഉന്നതതല യോഗം നിരോധനാജ്ഞ നീട്ടാമെന്ന തീരുമാനത്തിലേക്കാണ് എത്തിയത്.

എന്നാല്‍ വലിയ ആഘോഷമായ കാര്‍ത്തിക പൂര്‍ണ്ണിമ ദിനമായ നാളെ നിലവിലെ സുരക്ഷ പോരെന്ന വിലയിരുത്തലിലാണ് യോഗി സര്‍ക്കാര്‍. അതിനാല്‍ കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കും. സരയൂ നദി തീരത്ത് നടക്കുന്ന ആഘോഷത്തില്‍ കഴിഞ്ഞ വര്‍ഷം എട്ട് ലക്ഷം പേര്‍ പങ്കെടുത്തതായാണ് പൊലീസിന്റെ നിഗമനം.

കാര്‍ത്തിക പൂര്‍ണ്ണിമ പ്രമാണിച്ച് നാളെ കൂടുതല്‍ സുരക്ഷാ സേനയെ വിന്യസിക്കാന്‍ ഉന്നതതല യോഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. കൂടാതെ ഏറെ സുരക്ഷ വേണ്ട നിര്‍ണ്ണായകമായ ഘട്ടമാവും ഇനി അയോധ്യയില്ലെന്ന് ജില്ലാ പൊലീസ് മേധാവി ആശിഷ് തിവാരി പറഞ്ഞു.

Comments
Loading...