EBM News Malayalam

അയോധ്യാ കേസില്‍ തര്‍ക്ക ഭൂമിക്ക് പകരം ലഭിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കില്ലെന്ന് ജംയത് ഉലമ ഇ ഹിന്ദ്

ലഖ്നൗ: അയോധ്യാ കേസില്‍ തര്‍ക്ക ഭൂമിക്ക് പകരം ലഭിച്ച അഞ്ച് ഏക്കര്‍ ഭൂമി സ്വീകരിക്കില്ലെന്നും ഒരു മോസ്‌കിന് പകരം ഭൂമിയോ പണമോ എന്തുതന്നെ നല്‍കിയാലും സ്വീകാര്യമല്ലെന്നും ഡല്‍ഹിയില്‍ വ്യാഴാഴ്ച ചേര്‍ന്ന വര്‍ക്കിംഗ് കമ്മറ്റി യോഗത്തിന് ശേഷം കേസില്‍ ഹര്‍ജിക്കാരായിരുന്ന ജംയത് ഉലമ ഇ ഹിന്ദ്. 1919ല്‍ സ്ഥാപിതമായ സംഘടനയാണ് ജംയത് ഉലമ ഇ ഹിന്ദ്.

രാജ്യത്തെ ഏറ്റവും സ്വധീനമുള്ള മുസ്ലീം സംഘടനകളിലൊന്നാണ് ജംയത് ഉലമ ഇ ഹിന്ദ്. ജംയത് ഉലമ ഇ ഹിന്ദിന്റെ പ്രസിഡന്റ് അര്‍ഷദ് മദനിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ വസ്തുതാ അന്വേഷണ സംഘം നിയമവഴികള്‍ തേടും. പകരം ഭൂമി സ്വീകരിക്കേണ്ടതില്ലെന്നും പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു.

കൂടാതെ തീരുമാനങ്ങള്‍ ഏകകണ്ഠമായിരുന്നെന്നും മൗലാന അഹാദ് റാഷിദി വ്യക്തമാക്കി. പുനഃപരിശോധനാ ഹര്‍ജി നല്‍കുന്ന കാര്യത്തില്‍ അഞ്ചംഗ വസ്തുതാന്വേഷണ സമിതി പരിശോധിച്ച ശേഷം തീരുമാനിക്കും. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനമാകും. ജംയത് ഉലമ ഇ ഹിന്ദിന്റെ അഭിഭാഷകരും മറ്റ് അഭിഭാഷകരും തമ്മില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും റാഷിദി അറിയിച്ചു.

Comments
Loading...