ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന് പേരില്‍ ലിമിറ്റഡ് എഡിഷന് അവതരിപ്പിക്കുന്നു റോയല്‍ എന്‍ഫീല്‍ഡ്
ഇന്ത്യയില്‍ ബിഎസ് VI മലിനീകരണ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ 500 സിസി മോഡലുകളുടെ ഉത്പാദനം അവസാനിപ്പിക്കുമെന്ന് റോയല്‍ എന്‍ഫീല്‍ഡ് നേരത്തെ വ്യക്തമാക്കിയിരുന്നു. ക്ലാസിക്, ബുള്ളറ്റ്, തണ്ടര്‍ബേര്‍ഡ് എന്നീ മോഡലുകളുടെയെല്ലാം കരുത്ത് 500 സിസി എഞ്ചിനായിരുന്നു. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് വിപണിയില്‍ നിന്ന് പിന്‍വലിക്കുന്നതിന് മുമ്പായി എഞ്ചിന് ലിമിറ്റഡ് എഡിഷന് മോഡല്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എന്ന് പേരിലാകും ലിമിറ്റഡ് എഡിഷന് മോഡല്‍ പുറത്തിറങ്ങുക. ഫെബ്രുവരി 10 ഈ പതിപ്പിന്റെ വില്‍പ്പന നടക്കുമെന്നും കമ്പനി അറിയിച്ചു.
ബൈക്ക് ആവശ്യമുള്ളവര്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ കയറി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സൗകര്യം കമ്പനി ഒരുക്കിയിട്ടുണ്ട്. ഫെബ്രുവരി 10-ന് ഓണ്‍ലൈന്‍ ആയാണ് വില്പനക്കെത്തുക. 50,000 രൂപയാണ് ബുക്കിങ് തുക. ബുക്കിങ് സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ ബുക്കിങ് തുക തിരികെ ലഭിക്കില്ലെന്നും കമ്പനി അറിയിച്ചു.
അതേസമയം ബൈക്കിന്റെ വില സംബന്ധിച്ച് കമ്പനി ഒന്നും തന്നെ വ്യക്തമാക്കിയിട്ടില്ല. റോയല്‍ എന്‍ഫീല്‍ഡിന്റെ ചരിത്രത്തില്‍ ആദ്യമായി ഡ്യുവല്‍ ടോണ്‍ ഫിനിഷുമായാണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷന് വിപണിയില്‍ എത്തുന്നത്. പങ്കുവെച്ചിരിക്കുന്ന ചിത്രത്തില്‍ ഗ്ലോസി ബ്ലാക്ക് നിറവും കാണാന്‍ സാധിക്കും.
ഫ്യൂവല്‍ ടാങ്കിലും, ഫെന്‍ഡറുകള്‍ക്കും മാറ്റ് ബ്ലാക്ക് ഫിനിഷ് നല്‍കിയാണ് ഡ്യുവല്‍ ടോണ്‍ ഫിനിഷ് ഒരുക്കിയിരിക്കുന്നത്. ഗോള്‍ഡന്‍ നിറത്തിലുള്ള പിന് സ്ട്രൈപ്പിങ് വീലുകളിലും, ഫ്യൂവല്‍ ടാങ്കിന്റെ വശങ്ങളിലും, ബാറ്ററി ബോക്സിലും കാണാം. കറുപ്പ് നിറത്തിന്റെ പശ്ചാത്തലത്തില്‍ ഗോള്‍ഡന്‍ പിന് സ്ട്രൈപ്പിങും നല്‍കിയിട്ടുണ്ട്.
ഓരോ യൂണിറ്റിലും ക്ലാസിക് 500 ‘End of Build Specials’ എന്ന് എഴുതിയിരിക്കുന്നത് കാണാം. 499 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ്, ട്വിന്‍-സ്പാര്‍ക്ക്, ഫ്യുവല്‍-ഇന്ജെക്ഷന് എഞ്ചിന് ആണ് ക്ലാസിക് 500 ട്രിബ്യൂട്ട് ബ്ലാക്ക് എഡിഷനിലും ഉള്‍പ്പെടുത്തുന്നത്.
ഈ എഞ്ചിന് 27.2 bhp കരുത്തും 41.3 Nm torque ഉം ഉത്പാദിപ്പിക്കും. അഞ്ച് സ്പീഡ് ആണ് ഗിയര്‍ബോക്സ്. എത്ര ബൈക്കുകളാണ് വില്‍പ്പനയ്ക്ക് എത്തിക്കുക എന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല. എന്നിരുന്നാലും കുറച്ച് മോഡലുകള്‍ മാത്രമേ വില്‍പ്പനയ്ക്ക് എത്തുകയുള്ളു.
മാര്‍ച്ച് 31 -ഓടെ ബിഎസ് IV എഞ്ചിന് നിലവാരത്തിലുള്ള വാഹനങ്ങളുടെ രജിസ്ട്രേഷന് അവസാനിക്കും. അതേസമയം അന്താരാഷ്ട്ര വിപണികളില്‍ UCE 500 സിസി എഞ്ചിനുള്ള റോയല്‍ എന്‍ഫീല്‍ഡ് ബൈക്കുകള്‍ തുടര്‍ന്നും ലഭ്യമാവും.
500 സിസി ശ്രേണിയിലുള്ള മോട്ടോര്‍സൈക്കിളുകളിലേക്ക് ബിഎസ് VI നവീകരണം നടപ്പാക്കുന്നത് ആഭ്യന്തര വിപണികള്‍ക്ക് അപ്രാപ്യമാണെന്ന് കമ്പനി പറയുന്നു. പുതിയ മലിനാകരണ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി എഞ്ചിനുകള്‍ നവീകരിക്കുന്നതിനുള്ള ഉയര്‍ന്ന ചെലവാണ് ഇതിന് കാരണം.