EBM News Malayalam

ടൊയോട്ട തങ്ങളുടെ ആദ്യത്തെ സബ് കോംപാക്റ്റ് എസ്യുവി ‘റൈസ്’ വെളിപ്പെടുത്തി

2019 ടോക്കിയോ മോട്ടോര്‍ ഷോയിലാണ് ടൊയോട്ട തങ്ങളുടെ ആദ്യത്തെ സബ് കോംപാക്റ്റ് എസ്യുവി ‘റൈസ്’ വെളിപ്പെടുത്തിയത്. വാഹനം ഉടന്‍ തന്നെ ജപ്പാനില്‍ അവതരിപ്പിക്കുകയും ചെയ്തു.

അടിസ്ഥാനപരമായി രണ്ടാം തലമുറ ഡൈഹത്സു റോക്കിയുടെ ബാഡ്ജ് എഞ്ചിനീയറിംഗ് പതിപ്പാണിത്, എന്നാല്‍ ഇവ രണ്ടും വേര്‍തിരിക്കുന്നതിന് ശ്രദ്ധേയമായ കുറച്ച് മാറ്റങ്ങള്‍ നിര്‍മ്മാതാക്കള്‍ വരുത്തിയിരിക്കുന്നു. വലിയ RAV4 എസ്യുവിയുടെ ചെറിയ സഹോദരനായി ടൊയോട്ട ഇപ്പോള്‍ റൈസിനെ ശ്രീലങ്കയില്‍ പുറത്തിറക്കിയിരിക്കുകയാണ്.

അളവുകളുടെ അടിസ്ഥാനത്തില്‍, റൈസിന് 3,995 mm നീളവും 1,695 mm വീതിയും 2,525 mm വീല്‍ബേസും 1,620 mm ഉയരവുമുണ്ട്. ഹ്യുണ്ടായി വെന്യു, മാരുതി സുസുക്കി വിറ്റാര ബ്രെസ്സ, മഹീന്ദ്ര XUV300, ഫോര്‍ഡ് ഇക്കോസ്‌പോര്‍ട്ട്, ടാറ്റ നെക്‌സോണ്‍ എന്നിവയുള്‍പ്പെടെയുള്ള ഇന്ത്യന്‍ കോംപാക്റ്റ് എസ്യുവികളുടെ അതേ വലുപ്പമാണിത്.

എന്നിരുന്നാലും റൈസ് ഇന്ത്യയിലേക്ക് കൊണ്ടുവരില്ലെന്ന് ടൊയോട്ട സ്ഥിരീകരിച്ചു. പകരം, ജാപ്പനീസ് കാര്‍ നിര്‍മ്മാതാവ് മാരുതി സുസുക്കി വിറ്റാര ബ്രെസ്സയുടെ പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഒരു കോംപാക്റ്റ് എസ്യുവി വികസിപ്പിച്ച് 2022 ഓടെ രാജ്യത്ത് വിപണിയിലെത്തിക്കും.

996 സിസി മൂന്ന് സിലിണ്ടര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് സബ് കോംപാക്റ്റ് എസ്യുവിയുടെ കരുത്ത്. ഇത് 98 bhp കരുത്തും 140 Nm torque ഉം ഉത്പാദിപ്പിക്കുന്നു. CVT ഗിയര്‍ബോക്‌സാണ് എഞ്ചിനുമായി ഘടിപ്പിച്ചിരിക്കുന്നത്. എന്നിരുന്നാലും, ജാപ്പനീസ്-സ്‌പെക്ക് റൈസില്‍ ഓപ്ഷണലായി ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനവും ടൊയോട്ട വാഗ്ദാനം ചെയ്യുന്നു.

സുരക്ഷാ ഗ്രൗണ്ടിലും റൈസ് നന്നായി സജ്ജീകരിച്ചിരിക്കുന്നു. ആറ് എയര്‍ബാഗുകള്‍, ഫ്രണ്ട്, റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ് വിത്ത് ഇബിഡി, ഹില്‍-സ്റ്റാര്‍ട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ലെയ്ന്‍ കീപ്പ് അസിസ്റ്റ്, ട്രാക്ഷന്‍ കണ്‍ട്രോള്‍, ബ്ലൈന്‍ഡ് സ്‌പോട്ട് മോണിറ്ററിംഗ് സിസ്റ്റം, സ്റ്റാറ്റിക് ബെന്‍ഡിംഗ് ഫംഗ്ഷനോടുകൂടിയ അഡാപ്റ്റീവ് ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍, ഓട്ടോണമസ് ബ്രേക്കിംഗ്, 360 ഡിഗ്രി ക്യാമറയും റിയര്‍ ക്രോസ് ട്രാഫിക് അലേര്‍ട്ടും.

ടൊയോട്ട ഡിഎന്‍ജിഎ മോഡുലാര്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരു മിഡ് സൈസ് എസ്യുവിയെ രാജ്യത്തേക്ക് കൊണ്ടുവരും. ടൊയോട്ടയും സുസുക്കിയും സംയുക്തമായി നിര്‍മ്മിക്കുന്ന ഈ കാര്‍ ഹ്യൂണ്ടായ് ക്രെറ്റയ്ക്കും കിയ സെല്‍റ്റോസിനുമെതിരെയാകും വിപണിയില്‍ മത്സരിക്കുക.

സുസുക്കിയോടൊപ്പമുള്ള കൂട്ടുകെട്ടില്‍ അടുത്ത അഞ്ച് മുതല്‍ ഏഴ് വര്‍ഷത്തിനിടയില്‍ 12 മോഡലുകള്‍ വിപണിയിലെത്തിക്കുവാനാണ് ടൊയോട്ട ലക്ഷ്യമിടുന്നത്. 2020 ഏപ്രില്‍ ഒന്നോടെ നിലവില്‍ വരുന്ന ബിഎസ് VI നിയന്ത്രണങ്ങള്‍ മൂലം ടൊയോട്ട എറ്റിയോസ് ലിവയുടെ നിര്‍മ്മാണം കമ്പനി നിര്‍ത്തലാക്കുകയാണ്.