Ultimate magazine theme for WordPress.

EQ ബ്രാന്‍ഡിനെ അവതരിപ്പിച്ച് മെര്‍സീഡിസ് ബെന്‍സ് ഇന്ത്യ ലിമിറ്റഡ്

ആഢംബര കാർ നിർമ്മാതാക്കളായ മെർസീഡിസ് ബെൻസ് ഇന്ത്യ ലിമിറ്റഡ് (MBIL) ഒടുവിൽ EQ ബ്രാൻഡിന്റെ അവതരിപ്പിച്ചു. EQ -വിന്റെ അരങ്ങേറ്റത്തോടെ ഇവി ശ്രേണിയിൽ ആക്രമണം അഴിച്ചുവിട്ടിരിക്കുകയാണ് ജർമ്മൻ നിർമ്മാതാക്കൾ. ഇതോടെ, സ്റ്റട്ട്ഗാർട്ട് ആസ്ഥാനമായുള്ള ആഢംബര കാർ നിർമാതാക്കളുടെ ഇന്ത്യൻ അനുബന്ധ ഘടകം എം‌ജി മോട്ടോർ, ഹ്യുണ്ടായി എന്നിവയുമായി പ്രീമിയം ഇവികൾ വാഗ്ദാനം ചെയ്യുന്ന കാർ ബ്രാൻഡുകളുടെ പട്ടികയിൽ ചേരുന്നു.

2022 -ഓടെ കമ്പനി തങ്ങളുടെ വാഹന നിരയിൽ വാഗ്ദാനം ചെയ്യുന്ന എല്ലാ മോഡലുകളുടേയും ഇലക്ട്രിക് പതിപ്പ് കൊണ്ടുവരാൻ പദ്ധതിയിടുന്നു. മെർസീഡിസ് EQC ഇതിനകം വിദേശത്ത് വിൽപ്പനയ്‌ക്കെത്തിയിരിക്കെ, നിലവിലെ മോഡലുകളുടെ പൂർണ്ണ-ഇലക്ട്രിക് പതിപ്പുകളുമായി ഇവി ലൈനപ്പ് വിപുലീകരിക്കാൻ കമ്പനി പദ്ധതിയിടുന്നു.

ഇതിനനുസൃതമായി കമ്പനി GLA-ക്ലാസ് (EQ‌A), B-ക്ലാസ് (EQB), E-ക്ലാസ് (EQE), GLB-ക്ലാസ് (EQB), S-ക്ലാസ് (EQS) എന്നിവയുടെ ഇലക്ട്രിക് പതിപ്പുകൾ പുറത്തിറക്കും. രണ്ട് അസിൻക്രണസ് ഇലക്ട്രിക് മോട്ടോറുകൾ ഉൾക്കൊള്ളുന്ന ഡ്യുവൽ മോട്ടോർ ഓൾ-വീൽ ഡ്രൈവ് ഘടനയാണ് EQC എസ്‌യുവിയിൽ വരുന്നത്. ഇവയിലൊന്ന് മുൻ ആക്‌സിലിൽ ഘടിപ്പിക്കുമ്പോൾ മറ്റൊന്ന് പിൻവശത്ത് നൽകിയിരിക്കുന്നു.

80 കിലോവാട്ട്സ് ലിഥിയം അയൺ ബാറ്ററിയിൽ നിന്നാണ് മെർസീഡിസ് EQC യുടെ ഇലക്ട്രിക് പവർട്രെയിനിന് കരുത്ത് ലഭിക്കുന്നത്, WLTP സൈക്കിളിൽ 417 കിലോമീറ്ററോളം ദൂരം സഞ്ചരിക്കാൻ വാഹനത്തിന് കഴിയും.

ഇരു മോട്ടോറുകളും പരമാവധി 402 bhp കരുത്തും 760 Nm torque ഉം ഉത്പാദിപ്പിക്കുന്നു. വാഹനത്തിന്റെ ടോപ്പ് സ്പീഡ് 180 കിലോമീറ്റർ ഇലക്ട്രോണിക് ആയി പരിമിതപ്പെടുത്തിയിരിക്കുന്നു. e -എസ്‌യുവിക്ക് വെറും 5.1 സെക്കൻഡിനുള്ളിൽ 0-100 കിലോമീറ്റർ വരെ വേഗത കൈവരിക്കാൻ കഴിയും. DC ഫാസ്റ്റ് ചാർജർ ഉപയോഗിച്ച് വെറും 40 മിനിറ്റിനുള്ളിൽ ബാറ്ററി 10 ശതമാനത്തിൽ നിന്ന് 80 ശതമാനം വരെ റീചാർജ് ചെയ്യാൻ കഴിയും.

2039 ഓടെ കാർബൺ ന്യൂട്രൽ ആകാനാണ് പദ്ധതിയിട്ടിരിക്കുന്നതെന്ന് മെർസീഡിസ് ബെൻസ് ഇന്ത്യ വെളിപ്പെടുത്തി. മൊത്തം വൈദ്യുതി ആവശ്യത്തിന്റെ 45 ശതമാനം നിറവേറ്റുന്നതിനായി കമ്പനി ഈ വർഷം 4,000 സോളാർ പാനലുകൾ ചാക്കൻ നിർമ്മാണശാലയിൽ സ്ഥാപിക്കും.

Comments are closed.