Ultimate magazine theme for WordPress.

ഡുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി 4 രണ്ട് വേരിയന്റുകളിലായി ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡുക്കാട്ടി മള്‍ട്ടിസ്ട്രാഡ വി 4 രണ്ട് വേരിയന്റുകളിലായി ഇന്ത്യയില്‍ അവതരിപ്പിച്ചു, വില 19 ലക്ഷം രൂപയില്‍ ആരംഭിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് വി 4 മോഡലിന്റെ വില 19 ലക്ഷം രൂപയും ഉയര്‍ന്ന സ്‌പെക്ക് വി 4 എസിന് യഥാക്രമം 23.10 ലക്ഷം രൂപയും (ഡ്യുക്കാട്ടി റെഡ്) 23.30 ലക്ഷം രൂപയും ആണ്.

രണ്ട് വേരിയന്റുകളിലും 1,158 സിസി, വി4 സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിനാണ് . ഈ മോട്ടോര്‍ 10,000 ആര്‍പിഎമ്മില്‍ 168 ബിഎച്ച്‌പി കരുത്തും 8,750 ആര്‍പിഎമ്മില്‍ 125 എന്‍എം ടോര്‍ക്കും പരമാവധി ഉല്‍പ്പാദിപ്പിക്കും. മുന്നിലും പിന്നിലും റൈഡര്‍ അസിസ്റ്റന്‍സ് റഡാര്‍ സംവിധാനം ഇറ്റാലിയന്‍ അഡ്വഞ്ചര്‍ ടൂറര്‍ മോട്ടോര്‍സൈക്കിളിന്റെ വിവിധ സവിശേഷതകളില്‍ ഉള്‍പ്പെടുന്നു.

Leave A Reply

Your email address will not be published.