Ultimate magazine theme for WordPress.

പുതിയ സര്‍വ്വീസ്​ പാക്കേജ് പ്രഖ്യാപിച്ച്‌ ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍‌

പുതിയ സര്‍വ്വീസ്​ പാക്കേജ് പ്രഖ്യാപിച്ച്‌ ഐക്കണിക്ക് ഇരുചക്ര വാഹന നിര്‍മ്മാതാക്കളായ റോയല്‍‌ എന്‍‌ഫീല്‍‌ഡ്സര്‍വീസ് കെയര്‍‌ 24′ എന്ന പാക്കേജ് ​പ്രകാരം ആദ്യത്തെ സര്‍വ്വീസ്​ സൗജന്യമായിരിക്കും എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് ഓട്ടോ റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന്​ നാല്​ ജനറല്‍ സര്‍വ്വീസുകളും രണ്ട് എഞ്ചിന്‍ ഓയില്‍ മാറ്റങ്ങളും വാഗ്​ദാനം ചെയ്യുന്നു.

പുതിയ പാക്കേജിനായി 2,499 രൂപയാണ്​ ഉടമ മുടക്കേണ്ടത്​. എല്ലാ നികുതികളും ഉള്‍പ്പെടെയാണ് ഈ തുക. സര്‍വ്വീസിനിടയില്‍ കൂടുതല്‍ തകരാറുകള്‍ കണ്ടുപിടിച്ചാലും പുതിയ പദ്ധതി പ്രകാരം ഇളവുകളും ലഭിക്കും. അധിക അറ്റകുറ്റപ്പണികള്‍ വേണ്ടിവന്നാല്‍ വാഹനഭാഗങ്ങള്‍ക്കും ലൂബ്രിക്കന്‍റുകള്‍ക്കും​ അഞ്ച്​ ശതമാനം കിഴിവാണ്​ നല്‍കുക.

ഇതോടൊപ്പം 20 ശതമാനം ലേബര്‍ കോസ്​റ്റും ലാഭിക്കാം. സേവനം ലഭിക്കുന്നതിനായി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യാം.

കോവിഡ്​ ലോക്​ഡൗണിനുശേഷം സാധാരണ നിലയിലേക്ക്​ മടങ്ങിവരുന്ന വാഹന വിപണിക്ക്​ ഉണര്‍വ്വ്​ പകരാനാണ്​ റോയല്‍ പുതിയ പദ്ധതി പ്രഖ്യാപിച്ചത്​. പുതിയ സാമ്ബത്തിക പദ്ധതികളിലൂടെ വാഹനം വാങ്ങുന്നവരെ ആകര്‍ഷിക്കാനും നിലവിലുള്ളവരെ നിലനിര്‍ത്താനുമാണ് മറ്റ് പല നിര്‍മ്മാതാക്കളെയും പോലെ റോയല്‍ എന്‍ഫീല്‍ഡിന്‍റെയും ശ്രമം

Leave A Reply

Your email address will not be published.