Ultimate magazine theme for WordPress.

ജനപ്രിയ ഇരുചക്ര വാഹനമായ യൂണികോണിന് കമ്ബനി നല്‍കിയ ക്യാഷ് ബാക്ക് ഓഫര്‍

ടോക്കിയോ: ജനപ്രിയ ഇരുചക്ര വാഹനമായ യൂണികോണിന് കമ്ബനി നല്‍കിയ ക്യാഷ് ബാക്ക് ഓഫര്‍ ഈ മാസം അവസാനത്തോടെ അവസാനിക്കുമെന്ന് ഹോണ്ട. 3,500 രൂപ വരെയുള്ള ക്യാഷ് ബാക്ക് ഓഫറാണ് കമ്ബനി വാഗ്ദാനം ചെയ്തിരിക്കുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച്‌ ഇഎംഐ രീതിയില്‍ യൂണികോണ്‍ വാങ്ങുമ്ബോഴാണ് ക്യാഷ് ബാക്ക് ലഭിക്കുക.

3,500 രൂപ വരെയാണ് കമ്ബനി ക്യാഷ് ബാക്ക് നല്‍കുന്നത്. ഇതിനായി കുറഞ്ഞത് 40,000 രൂപയുടെ പണമിടപാട് നടത്തണമെന്നാണ് കമ്ബനിയുടെ ഒഫീഷ്യല്‍ വെബ് സൈറ്റില്‍ വ്യക്തമാക്കുന്നു. ഹോണ്ടയുടെ മറ്റ് ഇരുചക്രവാഹന മോഡലുകളായ എക്സ്-ബ്ലേഡ്, ഷൈന്‍, ഹോര്‍നറ്റ് 2.0, ഗ്രാസിയ 125, ആക്ടിവ 6ജി, ഡിയോ എന്നീ മോഡലുകള്‍ക്ക് ഈ മാസം അവസാനം വരെ ഇതേ ഓഫര്‍ ലഭ്യമാണെന്നും കമ്ബനി അറിയിച്ചു.

2020 ഫെബ്രുവരിയിലാണ് ഭാരത് സ്റ്റേജ് 6 മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങള്‍ക്കനുസരിച്ച്‌ പുത്തന്‍ എന്‍ജിന്‍ നല്‍കി പുതിയ യൂണികോണിനെ ഹോണ്ട വിപണിയില്‍ എത്തിച്ചത്.

Leave A Reply

Your email address will not be published.