EBM News Malayalam

ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍ക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുന്നു

കമ്പ്യൂട്ടര്‍ കേന്ദ്രീകൃത ഓട്ടോമാറ്റിക് സംവിധാനത്തിലേക്ക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങള്‍ ചുവടുമാറിയതോടെ ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍ക്കുന്നവരുടെ എണ്ണം കുത്തനെ ഉയരുകയാണ്.

ദില്ലിയില്‍ അടുത്തകാലത്തായി ഡ്രൈവിങ് ലൈസന്‍സിന് അപേക്ഷിച്ചവരില്‍ വലിയൊരു ശതമാനം ഡ്രൈവിങ് ടെസ്റ്റില്‍ തോല്‍ക്കുകയാണ്. മാര്‍ച്ചില്‍ ഓട്ടോമാറ്റിക് സംവിധാനം സ്ഥാപിച്ചതിന് ശേഷം മയൂര്‍ വിഹാര്‍, സുരാജ്മല്‍ വിഹാര്‍, ബുറാരു ടെസ്റ്റ് കേന്ദ്രങ്ങളില്‍ 48.9 ശതമാനം അപേക്ഷകരും ഡ്രൈവിങ് ടെസ്റ്റില്‍ പരാജയപ്പെട്ടു.
സെന്‍സറുകളും ഹൈ റെസല്യൂഷന്‍ ക്യാമറകളും ഉപയോഗിച്ചാണ് ഡ്രൈവിങ് ടെസ്റ്റിലെ പ്രകടനം നിര്‍ണ്ണയിക്കപ്പെടുക.

ഒരിക്കല്‍ പരാജയപ്പെട്ട അപേക്ഷകന്‍ രണ്ടാമതു ചെല്ലുമ്പോള്‍ വ്യത്യസ്തമായ ടെസ്റ്റ് ട്രാക്കാണ് ലഭിക്കുക. ഇത്തരത്തില്‍ വിവിധ ക്രമത്തിലുള്ള പത്ത് ടെസ്റ്റ് ട്രാക്കുകള്‍ ഓട്ടോമാറ്റിക് ഡ്രൈവിങ് ടെസ്റ്റ് കേന്ദ്രങ്ങളിലുണ്ട്.

ബയോമെട്രിക് വിവരങ്ങള്‍ പരിശോധിച്ച് ഉറപ്പുവരുത്തിയതിന് ശേഷം മാത്രമാണ് ടെസ്റ്റ് ട്രാക്കിലേക്ക് നീങ്ങാന്‍ അപേക്ഷന് അനുവാദം ലഭിക്കുക. റിവേഴ്‌സ് ട, ഫോര്‍മേഷന്‍ 8, ഓവര്‍ടേക്ക്, ട്രാഫിക് ജംങ്ഷന്‍, സമാന്തര പാര്‍ക്കിങ്, ഗ്രേഡിയന്റ് ഡ്രൈവിങ് തുടങ്ങിയ ഇരുപതോളം ഡ്രൈവിങ് സാഹചര്യങ്ങള്‍ ടെസ്റ്റില്‍ അപേക്ഷകന്‍ അഭിമുഖകരിക്കും.
ടെസ്റ്റില്‍ പരാജയപ്പെടുന്നവര്‍ ലൈസന്‍സിനായി വീണ്ടും ആദ്യം മുതല്‍ക്ക് അപേക്ഷിക്കണം.

Comments
Loading...