EBM News Malayalam

രാജ്യത്തെ വാഹന വിപണി വലിയ തിരിച്ചടിയില്‍.

ന്യുഡല്‍ഹി: രാജ്യത്തെ വാഹന വിപണി രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഓഗസ്റ്റില്‍ ഇന്ത്യന്‍ ഓട്ടോമൊബൈല്‍സ് മാനുഫാക്ചേഴ്സ് സൊസൈറ്റി (എസ്.ഐ.എ.എം) തിങ്കളാഴ്ച പുറത്തുവിട്ട കണക്കു പ്രകാരം പാസഞ്ചര്‍ വാഹനങ്ങളുടെ വില്‍പ്പന 31.57% ഇടിഞ്ഞു. 196,524 വാഹനങ്ങളാണ് ഓഗസ്റ്റില്‍ വിറ്റത്.

പാസഞ്ചര്‍ കാറുകളുടെ വില്‍പ്പന 41.09% താഴ്ന്ന് 115,957 യൂണിറ്റായി മാറി. ട്രക്കുകളുടെയും ബസുകളുടെയും വില്‍പ്പന 39% താഴ്ന്നു. ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന 22% ഇടിഞ്ഞു 15 ലക്ഷമായി കുറഞ്ഞു.

തുടര്‍ന്ന് ഹരിയാനയിലെ വരണ്ടു പ്ലാന്റുകള്‍ രണ്ടു ദിവസം അടച്ചിടാന്‍ മാരുതി സുസുക്കി തീരുമാനിച്ചിരുന്നു. വാഹന നിര്‍മ്മാതാക്കാള്‍, പാര്‍ട്സ് നിര്‍മ്മാതാക്കള്‍, ഡീലര്‍മാര്‍ എന്നിവിടങ്ങളില്‍ മൂന്നര ലക്ഷത്തോളം ജീവനക്കാരാണ് ഏപ്രില്‍ മുതല്‍ പുറത്തുപോയത്.

Comments
Loading...