EBM News Malayalam

സീറ്റ് ബെല്‍റ്റ് ഇടാത്തതിനാല്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപ പിഴ.

ബിഹാറിലെ മുസാഫര്‍പൂര്‍ സരൈയ്യയില്‍ സീറ്റ് ബെല്‍റ്റ് ഇട്ടില്ലെന്ന പേരില്‍ ഓട്ടോ ഡ്രൈവര്‍ക്ക് 1000 രൂപയുടെ പിഴ. ശനിയാഴ്ചയാണ് ഓട്ടോയ്ക്ക് സീറ്റ് ബെല്‍റ്റ് ഇല്ലെങ്കിലും ഓട്ടോ ഓടിച്ചപ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിനാണ് മിനിമം പിഴയായ 1000 രൂപ പിഴ ഈടാക്കിയത്.

എന്നാല്‍ വളരെ ദരിദ്രനായ ഓട്ടോഡ്രൈവറില്‍ നിന്നും ഏറ്റവും കുറഞ്ഞ പിഴ ഈടാക്കാനായിട്ടാണ് സീറ്റ് ബെല്‍റ്റിന്‍ പേരില്‍ പിഴ ചുമത്തിയതെന്നും ഇത് തെറ്റാണെന്ന് അറിയാമായിരുന്നെന്നും എന്നാല്‍ ഏറ്റവും കുറഞ്ഞ പിഴ ഈടാക്കാനാണ് ഇത്തരത്തില്‍ ഒരു നടപടി സ്വീകരിച്ചതെന്നും സരൈയ്യ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍(എസ്എച്ച്ഒ) പറഞ്ഞു.

Comments
Loading...