EBM News Malayalam

ഓസ്ട്രേലിയയുടെ പുരുഷ വനിതാ ദേശീയ ടീമംഗങ്ങള്‍ക്ക് ഇനിമുതല്‍ തുല്യവേതനം

സിഡ്നി: ഓസ്ട്രേലിയയുടെ പുരുഷ വനിതാ ദേശീയ ടീമംഗങ്ങള്‍ക്ക് ഇനിമുതല്‍ തുല്യവേതനം നല്‍കുമെന്നും ഫെഡറേഷന്റെ ലാഭവിഹിതവും കളിക്കാര്‍ക്ക് തുല്യമായി പങ്കുവയ്ക്കുമെന്നും ലിംഗസമത്വം ഉറപ്പാക്കി ഓസ്ട്രേലിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍.

നോര്‍വെ, ന്യൂസിലന്‍ഡ് എന്നീ ടീമുകളും പുരുഷ- വനിത താരങ്ങള്‍ തുല്യ വേതനം നടപ്പാക്കിയിരുന്നു. ഫുട്ബോള്‍ ലോകകപ്പില്‍ പുരുഷ വനിത ടീമുകള്‍ക്ക് തുല്യപ്രതിഫലം നല്‍കണമെന്ന് ഫിഫയോട് ഓസ്ട്രേലിയന്‍ വനിതാ ടീം ആവശ്യപ്പെട്ടിരുന്നു. ഓസ്ട്രേലിയന്‍ പുരുഷ ടീമിനേക്കാള്‍ മികച്ച പ്രകടനമാണ് വനിതകളുടേത്.

Comments
Loading...