EBM News Malayalam

പാകിസ്ഥാനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ നേടി

പെര്‍ത്ത്: പെര്‍ത്തില്‍ നടന്ന മൂന്നാം മത്സരത്തില്‍ പാകിസ്ഥാനെതിരായ ടി20 പരമ്പര ഓസ്ട്രേലിയ നേടി. 10 വിക്കറ്റിനായിരുന്നു ആതിഥേയരുടെ ജയം. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 106 റണ്‍സാണ് നേടിയത്. ഓസ്ട്രേലിയ 11.5 ഓവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ മുന്നേറി. കെയ്ന്‍ റിച്ചാര്‍ഡ്സണ്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി.

മിച്ചല്‍ സ്റ്റാര്‍ക്, സീന്‍ അബോട്ട് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 45 റണ്‍സ് നേടിയ ഇഫ്തിഖര്‍ അഹമ്മദാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഇമാം ഉള്‍ ഹഖ് 14 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (36 പന്തില്‍ 52), ഡേവിഡ് വാര്‍ണര്‍ (35 പന്തില്‍ 48) എന്നിവരുടെ വെടിക്കെട്ട് ഇന്നിങ്സാണ് ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. മൂന്ന് സിക്സും നാല് ഫോറും അടങ്ങുന്നതാണ് ഫിഞ്ചിന്റെ ഇന്നിങ്സ്.

Comments
Loading...