EBM News Malayalam

രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി.

ബര്‍മിംഗ്ഹാം: ലോകകപ്പ് രണ്ടാം സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് ആറ് വിക്കറ്റുകള്‍ നഷ്ടമായി. 14 റണ്‍സ് മാത്രം പേരിലുള്ളപ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടമായ ഓസീസിനെ സ്റ്റീവന്‍ സ്മിത്തും അലക്‌സ് ക്യാരിയും ചേര്‍ന്നാണ് മുന്നോട്ടു നയിച്ചത്.

ഡേവിഡ് വാര്‍ണര്‍ (9), ആരോണ്‍ ഫിഞ്ച് (0), പീറ്റര്‍ ഹാന്‍ഡ്സ്‌കോംബ് (4) എന്നിവരുടെ വിക്കറ്റുകളാണ് ഓസീസിന് ആദ്യം നഷ്ടമായത്. 35 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 157 റണ്‍സ് എന്ന നിലയിലാണ് ഓസീസ്. 11 പന്തില്‍ ഒമ്പത് റണ്‍സ് എടുത്ത് ഡേവിഡ് വാര്‍ണറെ വോക്‌സ് വിക്കറ്റ് കീപ്പര്‍ ജോണി ബെയര്‍‌സ്റ്റോയുടെ കൈകളില്‍ എത്തിച്ചു.

എന്നാല്‍ ഓസ്‌ട്രേലിയക്കുണ്ടായ ആശങ്ക മുതലെടുത്ത് പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനെയും വോക്‌സ് തിരികെ വിട്ടു. സ്മിത്തും ക്യാരിയും ഒത്തു ചേര്‍ന്ന് നൂറ് റണ്‍സിന് മുകളില്‍ കൂട്ടുകെട്ട് സ്ഥാപിച്ച അവസരത്തിലാണ് ആദില്‍ റഷീദ് കളി മാറ്റമുണ്ടാക്കിയത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ ആര്‍ച്ചറും വീഴ്ത്തിയതോടെ സ്മിത്തില്‍ മാത്രമാണ് ഓസീസിന്റെ പ്രതീക്ഷ.

Comments
Loading...