EBM News Malayalam

ചന്ദ്രനെ തൊടാനുള്ള അമേരിക്കയുടെ പയനിയറിനെ ആദ്യ ശ്രമം

തിരുവനന്തപുരം: ചന്ദ്രനെ തൊടാനുള്ള ആധുനിക ശാസ്ത്രലോകത്തിന്റെ ആദ്യ ശ്രമമായി അമേരിക്കയുടെ പയനിയര്‍. ചന്ദ്രനെ ചുറ്റി വരാന്‍ പുറപ്പെട്ട പയനിയര്‍ പരാജയമായിരുന്നു. ചന്ദ്രനില്‍ ഇടിച്ചിറങ്ങാന്‍ യുഎസ്എസ്ആര്‍ വിക്ഷേപിച്ച Luna E-1 No.1 ഉം പരാജയപ്പെട്ടതോടെശ്രമങ്ങള്‍ തുടരുന്നു.

1959, സെപ്റ്റംമ്പര്‍ മാസം പന്ത്രണ്ടിന് ഒരു മനുഷ്യ നിര്‍മ്മിത വസ്തു ചന്ദ്രനെ തൊട്ടു. 390 കിലോഗ്രാം ഭാരമുള്ള സോവിയറ്റ് യൂണിയന്റെ ലൂണ- 2 ചന്ദ്രനില്‍ ഇറങ്ങി. ആറ് വര്‍ഷവും നാല് മാസവും 19 ദിവസങ്ങള്‍ക്കുമിപ്പുറം 1966 ജനുവരി 31ന് ലൂണ 9 ചന്ദ്രനിലെ ആദ്യ സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്തു. ആംസ്‌ട്രോങ്ങിനും ആല്‍ഡ്രിനിനും ശേഷം 10 പേര്‍കൂടി ചന്ദ്രോപരിതലത്തിലൂടെ നടന്നു. 1972 ഡിസംബര്‍ 11ന് ചന്ദ്രനിലിറങ്ങിയ യുജീന്‍ സെര്‍നാനും, ഹാരിസണ്‍ ജാക്ക് ഷിമിറ്റും ഉം 3 ദിവസത്തിന് ശേഷം മടങ്ങിയതില്‍ പിന്നെ മനുഷ്യന്‍ ചന്ദ്രനിലേക്ക് പോയിട്ടില്ല.

Comments
Loading...