EBM News Malayalam

ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് ടോറിയക്ക് മൂന്ന് മത്സരങ്ങളില്‍ വിലക്ക്

ആഴ്‌സണല്‍ മിഡ്ഫീല്‍ഡര്‍ ലൂക്കാസ് ടോറിയക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് വിലക്ക് ഏര്‍പ്പെടുത്തി ഇംഗ്ലീഷ് ഫുട്ബോള്‍ അസോസിയേഷന്‍. കഴിഞ്ഞ ദിവസം നടന്ന ടോട്ടന്‍ഹാമിനെതിരെയുള്ള പ്രീമിയര്‍ ലീഗ് മത്സരത്തിനിടെ ലഭിച്ച ചുവപ്പ് കാര്‍ഡാണ് താരത്തിന് വിനയായത്. ചാമ്ബ്യന്‍സ് ലീഗ് യോഗ്യതക്ക് വേണ്ടി പോരാടുന്ന ആഴ്‌സണലിന് ടോറിയയുടെ ചുവപ്പ് കാര്‍ഡ് തിരിച്ചടിയാണ്. അടുത്ത ആഴ്ച്ച നടക്കുന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരായ മത്സരവും ശേഷമുള്ള ന്യൂ കാസിലിനും എവര്‍ട്ടണും എതിരായ മത്സരവും താരത്തിന് നഷ്ട്ടമാകും.

വിലക്കിനെതിരെ ആഴ്‌സണല്‍ അപ്പീല്‍ നല്‍കിയെങ്കിലും അപ്പീല്‍ ഫുട്ബോള്‍ അസോസിയേഷന്‍ തള്ളുകയായിരുന്നു. ടോട്ടന്‍ഹാമിനെതിരെ രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ ടോറിയക്ക് മത്സരത്തിന്റെ ഇഞ്ചുറി ടൈമിലാണ് റഫറി ചുവപ്പു കാര്‍ഡ് നല്‍കിയത്. ഡാനി റോസിനെ ഫൗള്‍ ചെയ്തതിനാണ് റഫറി ടോറിയക്ക് കാര്‍ഡ് കാണിച്ചത്. മത്സരത്തില്‍ ഇരു ടീമുകളും 1-1ന് സമനിലയില്‍ പിരിഞ്ഞിരുന്നു.

Leave A Reply

Your email address will not be published.