EBM News Malayalam

ഐഫോണ്‍ എസ്ഇ പ്ലസ് അവതരിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍

റിപ്പോർട്ടുകൾ അനുസരിച്ച് ആപ്പിൾ മറ്റൊരു ബജറ്റ് ഐഫോൺ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്. ഐഫോൺ എസ്ഇ പ്ലസ് എന്ന പേരിലായിരിക്കും ഈ ഡിവൈസ് അവതരിപ്പിക്കുക. അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ഐഫോൺ 12 സീരീസിൽ നിന്നും വ്യത്യസ്തമായി ഐഫോൺ എസ്ഇ പ്ലസിൽ പഞ്ച്-ഹോൾ ഡിസ്പ്ലെയാണ് ഉള്ളത്. 2020 ലെ മിഡ് റേഞ്ച്, ഹൈ-എൻഡ് ആൻഡ്രോയിഡ് സ്മാർട്ട്‌ഫോണുകൾക്ക് സമാനമായ ഡിസ്പെല ഡിസൈനാണ് ഇത്. ഈ ബെസെൽ ലെസ് ഐഫോൺ പുതിയ ഐപാഡ് എയറിന് സമാനമായ സൈഡ് മൌണ്ട് ചെയ്ത ഫിംഗർപ്രിന്റ് സെൻസറും ഐപിഎസ് എൽസിഡി ഡിസ്‌പ്ലേയുമായിട്ടായിരിക്കും വരുന്നത്.

ഐഫോൺ എസ്ഇ 2020 പോലെ ഐഫോൺ എസ്ഇ പ്ലസിന്റെ പിന്നിലും ഒരൊറ്റ ക്യാമറയായിരിക്കും ഉണ്ടായിരിക്കുക. ഡിവൈസിന്റെ 12 എംപി സെൽഫി ക്യാമറയും ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ. 2340x1080p റെസല്യൂഷനോടുകൂടിയ 5.4 ഇഞ്ച് ഡിസ്‌പ്ലേയായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

4 ജിബി റാമുള്ള എ 14 ബയോണിക് ചിപ്‌സെറ്റാണ് ഐഫോൺ എസ്ഇ പ്ലസിന് കരുത്ത് പകരുന്നതെന്നാണ് റിപ്പോർട്ടുകൾ. സ്റ്റോറേജിന്റെ കാര്യം പരിശോധിച്ചാൽ, 64 ജിബി, 128 ജിബി, 256 ജിബി സ്റ്റോറേജ് ഓപ്ഷനുകളിൽ ഈ ഡിവൈസ് ലഭ്യമാകും. സ്റ്റോറേജ് എക്സ്പാൻഡ് ചെയ്യാൻ മൈക്രോ എസ്ഡി കാർഡ് സ്ലോട്ട് ഉണ്ടായിരിക്കില്ല. ഐഫോൺ എസ്ഇ പ്ലസ് കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങളിൽ ലഭ്യമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ആപ്പിൾ ഐഫോൺ എസ്ഇ പ്ലസ് ഐഫോൺ എസ്ഇ 2020നെക്കാൾ അൽപ്പം വില കൂടിയതായിരിക്കുമെന്നാണ് സൂചനകൾ. എന്തായാലും ഐഫോൺ 12 മിനിയേക്കാൾ വില കുറഞ്ഞ ഡിവൈസായിരിക്കും ഇത്. 64 ജിബി ഇന്റേണൽ സ്റ്റോറേജുള്ള ഐഫോൺ എസ്ഇ പ്ലസിന്റെ അടിസ്ഥാന മോഡലിന് ഇന്ത്യയിൽ 50,000 രൂപയോളം വില ഉണ്ടായിരിക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

Comments are closed.