EBM News Malayalam

ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ട് താരം

ലാൽ ജോസിന്റെ നായികമാർ എല്ലാം തന്നെ മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നായികമാരാണ്. ലാൽ ജോസ് സംവിധാനം ചെയ്ത എൽസമ്മ എന്ന ആൺകുട്ടി എന്ന ചിത്രത്തിലൂടെ മലയാള സിനിമയി അരങ്ങേറ്റം കുറിച്ച നടിയാണ് ആൻ അഗസ്റ്റിൻ.

എൽസമ്മയെന്ന ആൺകുട്ടി എന്ന ചിത്രത്തിനു ശേഷം 2015 വരെ ആൻ അഗസ്റ്റിൻ സിനിമയിൽ സജീവമായിരുന്നു. എന്നാൽ 2015 ൽ പുറത്തു വന്ന നീന എന്ന ചിത്രത്തിനു ശേഷം ബിഗ് സക്രീനിൽ നിന്ന് താരം അപ്രത്യക്ഷമാകുകയായിരുന്നു. നീനയിലെ നാളിനി എന്ന കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. നീനയ്ക്ക് ശേഷം 2 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ദുൽഖർ സൽമാൻ ചിത്രമായ സോളയിൽ എത്തിക്കുന്നത്.

ഒരിടവേളയ്ക്ക് ശേഷം ആൻ വീണ്ടും സിനിമയിൽ സജീവമാകാൻ തയ്യാറെടുക്കുകയാണ് വിജയ് ബാബു നിർമ്മിക്കുന്ന ജയസൂര്യ ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവത്ര.വേറിട്ട ലുക്കിലും ഗെറ്റപ്പിലുമാണ് താരം പ്രത്യക്ഷപ്പെടുന്നത്.

Comments
Loading...