EBM News Malayalam

അനില്‍ അംബാനിക്ക് 93,900 കോടി രൂപയുടെ ബാധ്യത

മുംബൈ: ഇന്ത്യന്‍ വ്യവസായി അനില്‍ അംബാനിക്ക് 93,900 കോടി രൂപയുടെ ബാധ്യത നിലനില്‍ക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതിനായി 21,700 കോടി രൂപയുടെ സ്വത്തുക്കള്‍ വില്‍ക്കുന്നതായി റിപ്പോര്‍ട്ട്. റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് 9000 കോടി രൂപ റോഡ് പ്രൊജക്ട് വില്‍പനയിലൂടെയും 1200 കോടി രൂപ റേഡിയോ യൂണിറ്റ് വില്‍പനയിലൂടെ റിലയന്‍സ് ക്യാപിറ്റല്‍ ലിമിറ്റഡും സമാഹരിക്കുമെന്ന് അറിവ്.

ആസ്തി വില്‍പനയിലൂടെ 11,500 കോടി രൂപയും സമാഹരിക്കാനാണ് നീക്കം. നേരത്തെ മുംബൈയിലുള്ള ആസ്ഥാനം വില്‍ക്കാനും അനില്‍ അംബാനി തീരുമാനിച്ചിരുന്നു. കഴിഞ്ഞ 14 മാസത്തിനിടയില്‍ 35,000 കോടി രൂപയുടെ കടം തീര്‍ത്തുവെന്ന് അനില്‍ അംബാനി നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍, റിലയന്‍സ് ക്യാപിറ്റലിന് 38900 കോടിയും റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചറിന് 17800 കോടിയുമാണ് ബാധ്യത.

Comments
Loading...