EBM News Malayalam

ആനന്ദ് ദേവരകൊണ്ട നായകനായി പുതിയ സിനിമ ഒരുങ്ങുന്നു

താരമായ വിജയ് ദേവരകൊണ്ടയുടെ സഹോദരനായ ആനന്ദ് ദേവരകൊണ്ട നായകനായി പുതിയ സിനിമ ഒരുങ്ങുന്നു. ദൊരസാനി എന്ന ചിത്രത്തിലൂടെ ആനന്ദ് ദേവരകൊണ്ടയും വെള്ളിത്തിരയിലെത്തിയിരുന്നു. കോമഡി ത്രില്ലറായ ചിത്രം ദാമോദര അറ്റഡ ആണ് സംവിധാനം ചെയ്യുന്നത്.

ചിത്രത്തില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനായിട്ടായിരിക്കും ആനന്ദ് ദേവരകൊണ്ട അഭിനയിക്കുക. അതേസമയം വേള്‍ഡ് ഫെയ്മസ് ലൌവര്‍ എന്ന സിനിമയിലാണ് തെലുങ്കിനു പുറമേ മലയാളത്തിലും ഒട്ടേറെ ആരാധകരുള്ള വിജയ് ദേവരകൊണ്ട അഭിനയിക്കുന്നത്. ക്രാന്തി മാധവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Comments
Loading...