EBM News Malayalam

ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്; ഇറാനിലേക്ക് 1.20 ലക്ഷം യുഎസ് സൈനികര്‍; ഭീതി നിറച്ച് യുദ്ധവിമാനങ്ങള്‍

48

വാഷിങ്ടണ്‍: യുഎഇക്കടുത്ത് കടലില്‍ എണ്ണക്കപ്പലുകള്‍ ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ ഗള്‍ഫ് മേഖലിയലേക്ക് കൂടുതല്‍ അമേരിക്കന്‍ സൈന്യം എത്തുന്നു. ഇതുസംബന്ധിച്ച പദ്ധതി അമേരിക്ക തയ്യാറാക്കി. ഉന്നത ഉദ്യോഗസ്ഥര്‍ വിശദമായി ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനെ ലക്ഷ്യമിട്ടാണ് അമേരിക്കന്‍ സൈന്യം പടപ്പുറപ്പാട് നടത്തുന്നത്. അമേരിക്ക ഇറാഖ് അധിനിവേശം നടത്തിയതിന് സമാനമായ ഒരുക്കമാണ് ഇപ്പോള്‍ നടത്തുന്നത്. ഗള്‍ഫ് മേഖലയെ ആശങ്കപ്പെടുത്തുന്നതാണ് വിവരങ്ങള്‍. ഇറാനെതിരായ ഉപരോധം ശക്തിപ്പെടുത്തിയിരിക്കെയാണ് അമേരിക്കന്‍ സൈനികര്‍ കൂടുതലായി ഇറാന്‍ അതിര്‍ത്തിയിലേക്ക് വരുന്നത്. നേരത്തെ അമേരിക്കയുടെ കൂറ്റന്‍ പടക്കപ്പല്‍ യൂറോപ്പില്‍ നിന്ന് പശ്ചിമേഷ്യയിലെത്തിയിട്ടുണ്ട്. യുദ്ധവിമാനങ്ങള്‍ പേര്‍ഷ്യന്‍ കടലിന് മുകളില്‍ ആദ്യമായി പറന്നു. അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്റെ നിര്‍ദേശ പ്രകാരമാണ് സൈന്യം പുറപ്പെടാന്‍ ഒരുങ്ങുന്ന പദ്ധതി തയ്യാറാക്കിയത്. ആക്ടിങ് ഡിഫന്‍സ് സെക്രട്ടറി പാട്രിക് ഷനഹാന്‍ ആണ് പദ്ധതി തയ്യാറാക്കിയതെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. വൈറ്റ് ഹൗസിലെ ഉന്നതര്‍ക്ക് മുമ്പില്‍ പദ്ധതി അവതരിപ്പിച്ചു.120000 അമേരിക്കന്‍ സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കാനാണ് ആലോചന. അമേരിക്കന്‍ സൈനികര്‍ക്കെതിരെ ആക്രമണമുണ്ടാകുകയോ ഇറാന്‍ ആണവ പദ്ധതി ആരംഭിക്കുകയോ ചെയ്താല്‍ ഇടപെടാനാണ് സൈനികരെ അയക്കുന്നത് എന്നാണ് വൈറ്റ് ഹൗസ് വിശദീകരണം.എന്നാല്‍ ഇത്രയും അധികം സൈനികരെ അയക്കുന്നത് ഇറാനെതിരായ ആക്രമണത്തിന് തന്നെയാണ് എന്നു കരുതുന്ന നിരീക്ഷകരുമുണ്ട്. എന്നാല്‍ ഇറാനെതിരെ കരയുദ്ധമുണ്ടാകില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ ഇറാഖ് അധിനിവേശത്തിന് പുറപ്പെട്ട അത്രയും സൈനികരാണ് വരുന്നത്.ഇസ്രായേല്‍ നല്‍കിയ രഹസ്യവിവരത്തെ തുടര്‍ന്നാണ് അമേരിക്ക പട നയിക്കുന്നത്. ഗള്‍ഫിലെ അമേരിക്കന്‍ സഖ്യകക്ഷികളെ ഇറാന്‍ ആക്രമിക്കുമെന്ന് ഇസ്രായേല്‍ രഹസ്യാന്വേഷണ സംഘങ്ങള്‍ക്ക് വിവരം ലഭിച്ചുവത്രെ. ഈ വിവരം അവര്‍ അമേരിക്കക്ക് കൈമാറി. പിന്നീടാണ് ഒരുക്കം വേഗത്തിലാക്കിയത്.ഇറാന്‍ പ്രകോപനമുണ്ടാക്കിയാല്‍ അവരെ ശരിക്കും പഠിപ്പിക്കുമെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ചില വിരങ്ങള്‍ കിട്ടയതിന്റെ അടിസ്ഥാനത്തിലാണ് സൈനിക വിന്യാസമെന്ന് ജോണ്‍ ബോള്‍ട്ടണ്‍ പറയുന്നു. മേഖലയിലെ രാഷ്ട്രീയ സാഹചര്യം മാറുന്നുവെന്നാണ് ഇതില്‍ നിന്നും വ്യക്തമാകുന്നത്.

Leave A Reply

Your email address will not be published.