EBM News Malayalam

ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കുമെന്ന് ഇന്ത്യ -യുഎസ് ധാരണ

ദില്ലി: ഇന്തോ പസഫിക്ക് മേഖലയില്‍ സമാധാനം ഉറപ്പാക്കുമെന്ന് ഇന്ത്യ -യുഎസ് ധാരണയായി. അതേസമയം ഇന്ത്യയുമായുള്ള സഹകരണം പ്രധാനപ്പെട്ടതെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി മാര്‍ക് എസ്പര്‍ വ്യക്തമാക്കി. ഗല്‍വാന്‍ താഴ്‌വരയിലെ സംഭവത്തെയും അമേരിക്ക അപലപിച്ചിരുന്നു.

സമാധാനം തകര്‍ക്കാന്‍ ചൈന ശ്രമിക്കുന്നതായും ഇന്ത്യക്കൊപ്പം ഉറച്ചുനില്‍ക്കുമെന്നും അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. സ്വാതന്ത്രത്തിനും സമാധാനത്തിനും ചൈന ഭീഷണി ഉയര്‍ത്തുകയാണെന്നും പോംപിയോ പറഞ്ഞു. അമേരിക്കയുമായുള്ള സഹകരണം കൂടുതല്‍ ശക്തമാക്കി മുന്നോട്ടുപോകുമെന്ന് വിദേശകാര്യ മന്ത്രി ജയശങ്കര്‍ അറിയിച്ചു.

ആപ്‌ ഡൗൺലോഡ് ചെയ്ത് വാർത്തകൾ ആസ്വദിക്കുക

https://play.google.com/store/apps/details?id=com.ebmnews

ഞങ്ങളുടെ പേജ് ലൈക്ക് ചെയ്ത് വാർത്തകൾ നിങ്ങൾക്കും ഞങ്ങളിലേക്ക് എത്തിക്കാം

https://facebook.com/ebmnewsmalayalam

ന്യൂസ് വിഡിയോ കാണുന്നതിനായി സബ്സ്ക്രൈബ് ചെയ്യുക

https://www.youtube.com/c/EBMNewsMalayalam?sub_confirmation=1

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/LycG0gjNU3p7V3vgBkxnVu

 

Comments are closed.