EBM News Malayalam

കടവൂർ ജയൻ കൊലക്കേസ് 9 പ്രതികളും കുറ്റക്കാർ

കൊല്ല: കടവൂർ ജയൻ വധക്കേസിലെ പ്രതികൾ കുറ്റക്കാരെന്ന് കോടതി പ്രഖ്യാപിച്ചു. ആര്‍എസ്എസ് പ്രവര്‍ത്തകരാ യ 9 പ്രതികളും കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തി.
8 വർഷം നീണ്ട് നിന്ന കേസിൽ പല നാടകീയ സംഭവങ്ങൾക്ക് പിന്നാലെയാണ് ഇന്ന് വീണ്ടും കോടതിയുടെ പ്രഖ്യാപനം വന്നിരിക്കുന്നത്. പ്രതികൾക്കുള്ള ശിക്ഷ വെള്ളിയാഴ്ച വിധിക്കും.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കടവൂര്‍ ജയനെ 2012 ഫെബ്രുവരി 7നാണ് ഒന്‍പതംഗ സംഘം വെട്ടി കൊലപ്പെടുത്തിയ ത്.
ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന ജയന്‍, സംഘടന വിട്ടതിലുള്ള വൈരാഗ്യ മാണ് കൊലപാതകത്തിന് കാരണമെന്നാ ണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.

കടവൂര്‍ ജംക്ഷന് സമീപം വെച്ച് പട്ടാപ്പക ലായിരുന്നു ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകരായ വിനോദ്,ദിനരാജ്, രഞ്ജിത്ത്,ഷിജു,പ്രണവ്,വിനോദ്,ദിനരാജ്,ഗോപകുമാര്‍,ഹരി,പ്രിയരാജ്,സുബ്രഹ്മണ്യന്‍ എന്നിവര്‍ ചേർന്ന് കൊലപ്പെടുത്തിയത്.

പ്രതികളെ കുറ്റക്കാരാണെന്ന് കൊല്ലം അഡീഷനല്‍ സെഷന്‍സ് കോടതി കണ്ടെത്തിയിരുന്നു. ഒന്‍പതുപേര്‍ക്കും ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ പിഴയുമായിരുന്നു ശിക്ഷ.
എന്നാൽ വിധിക്കെതിരെ ഹൈക്കോട തിയെ സമീപിച്ച പ്രതികൾ കീഴ്കോടതി യുടെ നടപടിക്രമങ്ങളില്‍ വീഴ്ച്ചയുണ്ടെന്ന് വാദിച്ചു. പ്രതികളുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കി. കേസ് പുനപരിശോധിക്കാന്‍ കീഴ്കോടതിക്ക് നിര്‍ദേശം നൽകി.
പുനഃപരിശോദിച്ച കേസിന്റെ അന്തിമവാദം കൊല്ലം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതയില്‍ തിങ്കളാഴ്ച പൂര്‍ത്തിയായി. ഒന്നാം സാക്ഷി കള്ളസാക്ഷിയാണെന്നും കോടതിയില്‍ ഹാജരാക്കിയ ആയുധങ്ങൾ കൊലപാതകത്തിന് ഉപോഗിച്ചതല്ലെന്നു മായിരുന്നു പ്രതിഭാഗത്തിന്റെ പ്രധാന വാദം.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.