തിരു : കേരളത്തിൽ ഇടതുപക്ഷ സ്ഥാനാർഥികളിൽ ആലപ്പുഴയിലെ എ എം ആരിഫ് മാത്രമാണ് ലീഡ് ചെയുന്നത് . ഇടതുപക്ഷ കോട്ടകൾ ഒന്നൊന്നായി തകർന്നുകൊണ്ടിരിക്കുമ്പോൾ എ എം ആരിഫ് മാത്രമാണ് പിടിച്ചു നിൽക്കുന്നത്. EBM NEWS എന്റെ സർവേ ഏറെക്കുറെ ശെരിയാകുന്ന വിധമാണ് എലെക്ഷൻ റിസൾട്ട് വരുന്നത് കേരളം കഴിഞ്ഞാൽ തമിഴ്നാട് മാത്രമാണ് എപ്പോൾ LDF 4 സീറ്റിൽ ലീഡ് ചെയ്യുന്നത് .
രാഷ്ട്രീയത്തിനപ്പുറത്തുള്ള ‘സമ’വാക്യങ്ങളും ‘സൂത്ര’വാക്യങ്ങളുമൊക്കെ പ്രയോഗിക്കുന്നവരുടെ വഴിക്കണക്കുകളെ ഇവിടത്തെ രാഷ്ട്രീയം പലതവണ തെറ്റിച്ചിട്ടുമുണ്ട്. കോൺഗ്രസിന്റെ ഉന്നത ചുമതലകളേറ്റ സിറ്റിങ് എംപി കെ.സി. വേണുഗോപാൽ ഇത്തവണ മത്സരിക്കില്ലെന്ന അഭ്യൂഹം പ്രചരിച്ചു തുടങ്ങിയപ്പോൾ ആലപ്പുഴ കൂടുതൽ ശ്രദ്ധിക്കപ്പെട്ടു. ‘പിന്നെയാര്’ എന്ന ചോദ്യത്തിനു താഴെ പല പേരുകൾ മായ്ച്ചെഴുതി നോക്കി. നാട്ടുകാരിയായ ഷാനിമോളുടെ പേര് ഒടുവിൽ തെളിഞ്ഞു. അരൂർ എംഎൽഎ എ.എം. ആരിഫിനെ എൽഡിഎഫ് നേരത്തേ പ്രഖ്യാപിച്ചതാണ്. യുഡിഎഫ് സ്ഥാനാർഥി ഷാനിമോൾ ഉസ്മാനാണ് തൊട്ടുപിന്നിൽ. മൂന്നാമത് എൻഡിഎയുടെ സ്ഥാനാർഥി ഡോ. കെ.എസ്. രാധാകൃഷ്ണനാണ്.